മട്ടന്നൂർ: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.സംഭവത്തില്‍ ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. തളിപ്പറമ്പ് മുയ്യം സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി.സ്വര്‍ണത്തിന് വിപണിയില്‍ 44 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സമാന രീതിയില്‍ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. പുലര്‍ച്ചെയായിരുന്നു സംഭവം.
ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിട്ടുണ്ട്.
gold smuggling at mattannur airport