ചെക്ക് ബൗണ്‍സ്(cheque bounce) ആകാന്‍ സാധ്യതയുണ്ടോ എന്ന കണ്ടെത്തുന്നതിനുള്ള ആപ്പ്(application) യുഎഇ പുറത്തിറക്കി. യുഎഇ ആസ്ഥാനമായുള്ള ബാങ്ക്(UAE based bank) വഴി നല്‍കിയ ചെക്ക് ബൗണ്‍സ് ആകാന്‍ സാധ്യതയുണ്ടോ എന്ന് ഈ ആപ്പ് ഉപയോഗിച്ച് തല്‍ക്ഷണം കണ്ടെത്താന്‍ സാധിക്കും.
വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും(business) ഏറെ ഉപയോഗപ്രദമായ ആപ്ലിക്കേഷനാണിത് (application). ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ചെക്ക് ഇമേജ് സ്‌കാന്‍(cheque image scan) ചെയ്യുകയോ നേരിട്ട് വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്യാം. എഇസിബി ക്രെഡിറ്റ് റിപ്പോര്‍ട്ട്(AECB credit report) എന്ന ആപ്പ് iOS, Android ഉപകരണങ്ങള്‍ക്ക് ലഭ്യമാണ്. സേവനങ്ങള്‍ക്കായി 10 ദിര്‍ഹവും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതിയും (വാറ്റ്) ആപ്പ് ഈടാക്കും. ആന്‍ഡോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്യാം ഉപയോക്താവിന്റെ ചെക്ക് ഇഷ്യൂസും(chque issues) ക്ലിയറന്‍സ് ഹിസ്റ്ററിയും ഓണ്‍-ടൈം പേയ്മെന്റ് പാറ്റേണുകളും സ്‌കോറിന്റെ പ്രവചന സ്വഭാവത്തെ പിന്തുണയ്ക്കുന്ന മറ്റ് ഘടകങ്ങളും കണക്കിലെടുത്താണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. നിറങ്ങളുടെ അടിസ്ഥാനത്തിലാണ് ചെക്ക് ബൗണ്‍സ് ആകാനുള്ള സാധ്യത പ്രവചിക്കുന്നത്. കൂടാതെ അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ ചെക്ക് ബൗണ്‍സ്(cheque bounce) ആകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നതിന് 1 മുതല്‍ 99 ശതമാനം വരെയുള്ള സ്‌കോറും ആപ്പ് നല്‍കുന്നു. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) AECB ആരംഭിച്ച എഇസിബി ക്രെഡിറ്റ് റിപ്പോര്‍ട്ട് (AECB credit report) ആപ്ലിക്കേഷന്‍ ചെക്കുകള്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടസാധ്യതകള്‍ വിലയിരുത്തുന്നതിന് വളരെയധികം സഹായിക്കുമെന്ന് എഇസിബിയുടെ സിഇഒ മര്‍വാന്‍ അഹമ്മദ് ലുത്ഫി പറഞ്ഞു.