യാത്രയ്ക്ക് ഏറെ സഹായിക്കുന്ന ഗൂഗിള്‍ മാപ്സ് ഇന്റര്‍നെറ്റ് ഇല്ലാതെ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാമോ?



എല്ലാ യാത്രക്കാരും ആശ്രയിക്കുന്ന ഒരു ആപ്പാണ് ഗൂഗിള്‍ മാപ്‌സ്(google map). ഗൂഗിളിന്റെ ഈ സേവനം ഏറെ പ്രയോജനമുള്ളതാണെങ്കിലും ഒരു പ്രശ്‌നമുണ്ട്. മാപ്സ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ ആയിരിക്കണം. ഇത് മൂലം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ ഉള്‍നാടുകളില്‍ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും മാപ്സ് ഉപയോഗശൂന്യമാവും. ആന്‍ഡോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്യാം എന്നാല്‍ ഇന്റര്‍നെറ്റില്ലാതെ തന്നെ നാവിഗേഷനായി ഉപയോഗിക്കാവുന്ന മാപ്പുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ സംരക്ഷിക്കാന്‍ ഗൂഗിള്‍ മാപ്സ് നിങ്ങളെ അനുവദിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? വിദൂര സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോഴും നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി തകരാറിലാകുമ്പോഴും ഈ സംവിധാനം ഏറെ ഉപയോഗപ്രദമാണ്.
ഓഫ്ലൈന്‍ ഉപയോഗത്തിനായി(offline use) ഒരു ഏരിയ മാപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ?നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഗൂഗിള്‍ മാപ്സ് തുറന്ന് മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക
ഓഫ്ലൈന്‍ മാപ്പില്‍ ടാപ്പ് ചെയ്യുക
SELECT YOUR OWN MAP എന്നതില്‍ ടാപ്പ് ചെയ്യുക. (നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏരിയ മാപ്പ് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് പിഞ്ച് ഇന്‍ ചെയ്യാനും പുറത്തേക്ക് പോകാനും കഴിയും.)
ഡൗണ്‍ലോഡ് എന്നതില്‍ ടാപ്പ് ചെയ്യുക ആന്‍ഡോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്യാം
നിങ്ങളുടെ ഫോണിലോ ടാബ്ലെറ്റിലോ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഓഫ്ലൈന്‍ മാപ്പുകള്‍ പുതുതായി പ്രദേശത്ത് വരാനിടയുള്ള റൂട്ടുകള്‍ കാണിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ഓഫ്ലൈന്‍ മാപ്പുകള്‍ കാലഹരണപ്പെടും. ഡൗണ്‍ലോഡ് മാപ്പുകള്‍ കാലഹരണപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ഓഫ്ലൈന്‍ മാപ്പുകള്‍ 15 ദിവസത്തിനുള്ളില്‍ എക്സ്പയര്‍ ആവുമ്പോള്‍ നിങ്ങള്‍ക്ക് വൈ-ഫൈ കണക്ഷനുണ്ടെങ്കില്‍(wifi connection) മാപ്സ് തനിയെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാംനിങ്ങള്‍ക്ക് തന്നെ ഓഫ്ലൈന്‍ മാപ്സ് അപ്പ്‌ഡെയ്റ്റ് ചെയ്യാന്‍(update)
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്ലെറ്റിലോ ഗൂഗിള്‍ മാപ്സ് ആപ്പ് തുറക്കുക
നിങ്ങളുടെ പ്രൊഫൈല്‍ ചിത്രവും തുടര്‍ന്ന് ഓഫ്ലൈന്‍ മാപ്പും ടാപ്പ് ചെയ്യുക.
ലിസ്റ്റില്‍, എക്സ്പയര്‍ ആയ ഏരിയയില്‍ ടാപ്പ് ചെയ്യുക.
അപ്‌ഡേറ്റ് ടാപ്പ് ചെയ്യുക.
ഡൗണ്‍ലോഡ് ചെയ്ത ഓഫ്ലൈന്‍ മാപ്പുകള്‍ നാവിഗേഷന്‍ ഉപയോഗിക്കാനും ലൊക്കേഷനുകള്‍ക്കായി തിരയാനും കഴിയും. പക്ഷെ ഈ ഓഫ്ലൈന്‍ മാപ്പുകളില്‍ തത്സമയ ട്രാഫിക് വിശദാംശങ്ങളോ ഇതര (alternative) റൂട്ടുകളോ കാണിക്കില്ല എന്നതാണ് ഒരു ന്യുനത. ആന്‍ഡോയിഡ് ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്യാം ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം news summary: google maps ads push notification app mobile application security testing mobile application developers low cost mobile app development

Post a Comment

Previous Post Next Post