കോവിഡ്‌ വന്നു പോയ പുരുഷന്മാരാണോ? എങ്കിൽ അൽപം ആശങ്കയ്ക്ക്‌ വകയുണ്ടെന്ന് കണ്ടെത്തൽ


     കോവിഡ്‌ പലരിലും പല തരത്തിലുള്ള   ആരോഗ്യ പ്രശ്നങ്ങളാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. പ്രമേഹം, ശ്വസന സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലാണ്‌ കോവിഡ്‌ കൂടുതൽ പ്രശ്നം സൃഷ്ടിച്ചത്‌. കോവിഡ്‌ വന്നു പോയവരിൽ പോസ്റ്റ്‌ കോവിഡ്‌ സിൻഡ്രോം, ലോംഗ്‌ കോവിഡ്‌ തുടങ്ങി മറ്റ്‌ നിരവധി ആരോഗ്യ പ്രശ്നങ്ങൾ പിന്നീട്‌ ഉണ്ടാകുന്നുണ്ട്‌.
കോവിഡിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. രോഗമുക്തരിൽ ക്രോണിക്‌ അസിമട്രിക്‌ ടെസ്റ്റിക്കുലാർ അട്രോഫി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. മറ്റ്‌ ഗുരുതര ശാരീരിക പ്രശ്നങ്ങൾക്ക്‌ പുറമേ പുരുഷൻമാരിലെ ഹൈപ്പോഗണാഡിസത്തിനും വന്ധ്യതയ്ക്കും കോവിഡ്‌ കാരണമാകുമെന്നും പഠനത്തിന്‌ നേതൃത്വം നൽകിയ പ്രൊഫസർ ക്വോക്ക്‌-യുങ്ങ്‌ യുവൻ പറഞ്ഞു.
കോവിഡ്‌ വാക്സിൻ എടുത്തവരിൽ താരതമ്യേന ഇത്തരം സങ്കീർണതകൾക്ക്‌ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്‌ വൈറസ്‌ ബീജങ്ങളിൽ അതിജീവന ശേഷിയുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശകലനത്തിനും പഠനം സാധ്യത നൽകുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഇപ്പോഴിതാ പുതിയ പഠനങ്ങൾ പറയുന്നത്‌ കോവിഡ്‌ വൈറസ്‌ ബാധ പുരുഷൻമാരിലെ പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്ന്‌. ഹോങ്ങ്‌ങ്കോങ്ങ്‌ സർവകലാശാലയുടേതാണ്‌ പുതിയ പഠനം. കോവിഡ്‌ ബാധിക്കപ്പെട്ട പുരുഷൻമാരിലെ ഹോർമോൺ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ്‌ കണ്ടെത്തൽ.
രോഗം ബാധിച്ച്‌ നാല്‌ മുതൽ ഏഴ്‌ വരെ ദിവസങ്ങൾക്കുള്ളിൽ പുരുഷ ഹോർമോണായ ടെസ്റ്റസിറോണിന്റെ അളവും ബീജങ്ങളുടെ എണ്ണവും കുറയാൻ തുടങ്ങും. കോവിഡ്‌ വൈറസ്‌ ബാധയ്ക്ക്‌ ശേഷം ഏഴ്‌ മുതൽ 120 ദിവസം വരെ വൃഷ്ണ കോശങ്ങളുടെ വീക്കം, അപചയം, മരണം എന്നിവ സംഭവിക്കുമെന്നും പഠനത്തിൽ പറയുന്നു.


Post a Comment

Previous Post Next Post