വൈകിട്ട് ഒരു ചായ കുടിക്കാത്തവര്‍ വളരെ കുറവായിരിക്കും.

വൈകിട്ട് ഒരു ചായ കുടിക്കാത്തവര്‍ വളരെ കുറവായിരിക്കും. നല്ല കടുപ്പത്തില്‍ ഒരു ചായ കുടിച്ചാല്‍ കിട്ടുന്ന ഉന്മേശം ഒന്ന്പാല്‍ ചായയും കട്ടന്‍ ചായയുമെല്ലാം നമ്മുടെ ഇഷ്ട പാനായങ്ങളില്‍ ഒന്ന് തന്നെയാണ്.

എന്നാല്‍ ഇന്ന് വൈകുന്നേരം നമുക്ക് പാല്‍ ഇല്ലാതെ ഒരു പാല്‍ ചായ തയാറാക്കിയാലോ? എങ്ങനെയെന്നല്ലേ… നോക്കാം…

ചേരുവകള്‍

കോഴി മുട്ട-1

ചായ പൊടി- 2 ടീസ്പൂണ്‍

പഞ്ചസാര-2 ടീസ്പൂണ്‍

ഏലയ്ക്ക പൊടി-1 /4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ആദ്യം കടുപ്പത്തില്‍ കട്ടന്‍ ചായ ഉണ്ടാക്കുക. ആവശ്യത്തിന് പഞ്ചസാരചേര്‍ത്തു തയാറാക്കി വയ്ക്കുക. ഒരു കോഴിമുട്ട മഞ്ഞയും വെള്ളയും നന്നായി അടിച്ചു യോജിപ്പിക്കുക.

അതിലേക്കു കുറച്ച്‌ ഏലയ്ക്കാപ്പൊടിചേര്‍ത്തു ഇളക്കുക.തയാറാക്കി വെച്ചിരിക്കുന്ന ചായ മുട്ടക്കൂട്ടിലേക്കു ചൂടോടെ പെട്ടന്ന് അടിച്ചു യോജിപ്പിക്കുക.

പാല്‍ചായയുടെ പോലത്തെ മുട്ട ചായ റെഡി. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് പെട്ടന്ന് അടിച്ചു ചേര്‍ത്തില്ലെങ്കില്‍ പിരിഞ്ഞു പോകാന്‍ സാധ്യത ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 വേറെ തന്നയാണ്.

1 Comments

Previous Post Next Post