✒️പ്രവാചക പൗത്രൻ ഹസ്റത്ത് ഹുസൈൻ(റ)വിലേക്കാണ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ പിതൃ പരമ്പര എത്തി ചേരുന്നത്..
സയ്യിദ് ഹുസൈൻ(റ)വിന്റെ സന്താന പരമ്പരയിൽ പ്രശസ്തനായിരുന്നു
ഹിജ്റ 895 ൽ യമനിലെ ഹളർ മൗത്തിൽ വഫാത്തായ ശൈഖ് അലി ബിൻ അബീബക്കർ അസ്സക്കറാൻ (റ) അവരുടെ സന്താന പരമ്പരയിൽ പത്താം തലമുറയിൽ പെട്ട സയ്യിദ് അലി ശിഹാബുദ്ദീൻ (റ)എന്നവർ ഹിജ്റ 1181 ൽ കേരളത്തിലെത്തി..
വളപ്പട്ടണത്താണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.. ഇവരുടെ മകൻ സയ്യിദ് ഹുസൈൻ എന്നവരുടെ മകൻ സയ്യിദ് മുഹ്ളാർ തങ്ങൾ മലപ്പുറത്തേക്ക് താമസം മാറ്റി
ഇവരുടെ മകനായ സയ്യിദ് ഹുസൈൻ ആറ്റക്കേയ തങ്ങളാണ് താമസം പാണക്കാട്ടേക്ക് മാറ്റിയത്..
സാത്വികനും പണ്ഡിതനുമായിരുന്ന ഇദ്ദേഹത്തെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ 1862 ൽ ബ്രിട്ടിഷ് ഭരണകൂടം വെല്ലൂരിലേക്ക് നാട് കടത്തി..
ഇവരുടെ മകൻ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ മകനായ
പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകൾ സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15 നാണ് ഹൈദറലി തങ്ങൾ ജനിച്ചത്
ചെറുപ്പത്തിലേ ഉമ്മ മരണപ്പെട്ടതിനാൽ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലാണ് സയിദ് ഹൈദറലി ശിഹാബ് വളർന്നത്..
ആറ്റപ്പൂ എന്നായിരുന്നു അവർ ഹൈദറലി തങ്ങളെ വിളിച്ചിരുന്നത്
സ്വന്തക്കാർക്കും കുടുംബക്കാർക്കും നാട്ടുകാർക്കും എന്നും തങ്ങൾ ആറ്റക്കയാണ്
പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഹൈദറലി ശിഹാബ് തങ്ങള്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരിൽ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി ഈ അടുത്ത് വഫാതായ പ്രമുഖ പണ്ഡിതൻ കാട്ടിപ്പരുത്തി കുഞ്ഞാലൻകുട്ടി മുസ്‌ലിയാരായിരുന്നു അവിടത്തെ ഉസ്താദ്
പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബി കോളേജിലും അൽപകാലം പഠിച്ചിട്ടുണ്ട്..
പിന്നീട് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേരുകയും 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കുകയും ചെയ്തു
സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ കൈകളിൽ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങിയത്
മർഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍, തുടങ്ങിയ പ്രമുഖരാണ് ജാമിഅയിലെ ഉസ്താദുമാർ..
കൊയിലാണ്ടിയിലെ അബ്ദുള്ള ബാഫഖിയുടെ മകൾ ശരീഫ ഫാത്തിമ സുഹ്റയെയാണ്
തങ്ങൾ വിവാഹം ചെയ്തത്
1973 ൽ സമസ്തയുടെ വിദ്യാർത്ഥി സംഘടന SSF രൂപീകരിച്ചപ്പോൾ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്
തന്റെ സഹപാഠിയും ഇപ്പോൾ ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്സിറ്റി വി.സി.യുമായ ബഹാഉദ്ദീൻ നദ്‌വി ഉസ്താദ് ജനറൽ സെക്രട്ടറിയുമായിരുന്നു
1994ൽ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേറ്റത്
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതും ഹൈദറലി ശിഹാബ് തങ്ങളാണ്..
1977 ൽ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി തുടക്കം കുറിച്ച തങ്ങൾ ഇന്ന് ചെമ്മാട് ദാറുൽ ഹുദ - പട്ടിക്കാട് ജാമിഅ - നന്ദി ദാറുസ്സലാം - കുണ്ടൂർ മർക്കസ് - വളാഞ്ചേരി മർക്കസ് -കരുവാരക്കുണ്ട് ദാറുന്നജാത് തുടങ്ങി കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങളു ടെ പ്രസിഡന്റ് പദവി വഹിക്കുന്നതും തങ്ങൾ തന്നെയാണ്..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട്,
സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനത്തിരിക്കുമ്പോൾ തന്നെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷ പദവിയും വഹിക്കുന്നു..
വന്ദ്യ പിതാവ് സയ്യിദ് പി.എം.എസ്.എ.പൂക്കോയ തങ്ങളും ജേഷ്ഠ സഹോദരങ്ങളായ സയിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും വഹിച്ച മഹത്തായ പദവികൾ
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെന്ന ഈ കുറിയ വലിയ മനുഷ്യൻ ഒന്നിച്ച് വഹിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീക്ഷയായും മത സൗഹാർദ്ദത്തിന്റെ പ്രതീകമായും പാണക്കാട് കുടുംബത്തിന്റെ കാരണവരായും അതുവഴി മുസ്‌ലിം കേരളത്തിന്റെ അവസാന വാക്കായും തങ്ങൾ പ്രോജ്വലിച്ച് നിന്നു
മർഹും സയ്യിദ് അബ്ദുഹിമാൻ ബാഫഖി തങ്ങൾ ,മർഹും ചപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ,മർഹൂം ശംസുൽ ഉലമ തുടങ്ങിയ മഹത്തുക്കളുമായുള്ള ബന്ധം ആത്മീയ രംഗത്ത് തങ്ങൾക്ക് ഏറെ ഉന്നതങ്ങളിലേക് വഴി തെളിയിച്ചു..
നാഥൻ അദ്ദേഹത്തിൻ്റെ പരലോക പദവി ഉയർത്തി കൊടുക്കട്ടെ ....
തങ്ങളുടെ പരലോക ജീവിതം അല്ലാഹു സ്വർഗപ്പൂന്തോപ്പാക്കി മാറ്റി നൽകട്ടെ...
*اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ.*
അല്ലാഹു അവരുടെ പാപങ്ങൾ പൊറുത്തു കൊടുകെട്ടെ..
ഖബറിടം വിഷാലമാകട്ടെ.. അവരുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമ പ്രധാനം ചെയ്യട്ടെ.. അവരെയും നമ്മളെയും ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ..
*آميــــــن يـا رب الــعال
Tags
biography