ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന ഓരോ പ്രവാസിക്കും വേണ്ടിയാണ് പഠനം ബ്ലോഗിലെ ഈ വിശദീകരണം. കേരളത്തിൽ നിന്ന് പുറത്തു പോയി ജോലി ചെയ്യുന്ന വേളയിൽ ഒരുപാട് പ്രശ്നങ്ങളും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. പലരുടെയും ജീവിതം തന്നെ അതിലെല്ലാം പെട്ട് താറുമാറാവരുണ്ട്. എന്നാൽ ഇത് തടയാൻ വേണ്ടിയാണ് കേരളം സർക്കാർ നോർക്ക എന്നൊരു സംവിധാനം കേരളീയരായ പ്രവാസികൾക്ക് ഒരുക്കി വച്ചിരിക്കുന്നത്. ഇതിലെ അംഗത്വത്തെ കുറിച്ചാണ് പഠനം ബ്ലോഗിലെ ഈ ലേഖനം വിശദീകരിക്കുന്നത്. താല്പര്യമുള്ളവർ ഇത് ഉപയോഗിക്കുക, നിങ്ങളുടെ പ്രവാസി സുഹൃത്തുകൾക്ക് ഇത് അയച്ചു കൊടുക്കുക.കേരളത്തിൽ ജീവിക്കുന്ന ആളുകൾക്കും, കേരളത്തിന് പുറത്തു ഇന്ത്യയിലും, ഇന്ത്യക്കു പുറത്തുമായി ജീവിക്കുന്ന ഒട്ടേറെ കേരളീയർക്ക് ഗൾഫ് ജോലികളുടെ ഏറ്റവും പുതിയ ലിസ്റ്റ് കാണുവാൻ ഇവിടെ നോക്കുക. ശ്രദ്ധിക്കുക, പഠനം ബ്ലോഗിന്റെ ഈ സേവനങ്ങൾ സൗജന്യമാണ്. പഠനം ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ജോലി ഒഴിവുകളും, നേരിട്ടുള്ള സ്രോതസ്സുകളിൽ നിന്നുള്ളവയാണ്. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള സർവീസ് ചാർജുകളും ഇവിടെ ഈടാക്കുന്നതല്ല.
എന്താണ് പ്രവാസി ഐഡി കാർഡ് ?
ഭാരതതിൽ വോട്ട് ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട് എന്ന് കാണിക്കുന്ന ഐഡി കാർഡാണ് തിരിച്ചറിയൽ രേഖ അഥവാ വോട്ടേഴ്‌സ് ഐഡി. അതുപോലെ, കേരളം സര്കാക്കറിന്റെ കീഴിൽ പ്രഖ്യാപിക്കുന്ന ഒട്ടേറെ പ്രവാസി ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അവകാശപെടുത്താൻ ഓരോ പ്രവാസിക്കും വേണ്ടി തയ്യാറാക്കിയ പ്രത്യേക ഐഡി കാർഡാണ് പ്രവാസി ഐഡി കാർഡ്. നോർക്ക റൂട്സിന്റെ മധ്യസ്ഥതയിലാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. അതിനു അപേക്ഷിക്കേണ്ട വിധവും, വേണ്ട രേഖകളുടെ വിവരങ്ങളുമാണ് പഠനം ബ്ലോഗിലെ ഈ ലേഖനത്തിൽ താഴെ വിശദീകരിക്കുന്നത്.
കേരള സർക്കാരിന്റെ ഔദ്യോഗിക ആനുകൂല്യങ്ങൾ ഒരു പ്രവാസിക്ക് ലഭിക്കുന്നത്, ഈ പ്രവാസി ഐഡി കാർഡ് മുഖേനയാണ്. അതിനു പുറമെ, ഈ ഐഡി കാർഡിന്റെ കൂടെ 4 ലക്ഷം രൂപയുടെ ഒരു ആക്സിഡന്റ് ഇൻഷുറൻസ് കവറേജ്ജ് കൂടി ലഭിക്കുന്നു, കൂടാതെ 3 വർഷത്തെ വാലിഡിറ്റിയും ഇതിനുണ്ട്. പഠനം ബ്ലോഗിലെ പ്രിയ പ്രവാസി വായനക്കാർ ഉടനടി തന്നെ ഈ കാർഡ് ലഭിക്കുനന്തിനുള്ള പ്രക്രിയകൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു സംരക്ഷണകവചം കൂടിയാണിത്. ജോലി ചെയ്യുമ്പോൾ, സ്വന്തം നാട്ടിൽ വോട്ട് ചെയ്ത വിജയിപ്പിച്ച ജനപ്രധിനിതികൾ നിങ്ങൾക്ക് വേണ്ടി പുറത്താണെങ്കിൽ പോലും സർവ്വസന്നാഹങ്ങളുമായി തയ്യാറാണെന്നുള്ള ഒരുറപ്പാണ്. അപേക്ഷിക്കേണ്ട വിധവും, ആവശ്യമായ രേഖകളുടെ വിവരങ്ങളും താഴെ.
യോഗ്യത
18 - 70 വയസു വരെ ഉള്ളവർക്കാണ് ഇതിനു അപേക്ഷിക്കാൻ യോഗ്യത.
കൃത്യമായ ഇന്ത്യൻ പാസ്പോര്ട് ഉപയോഗിച്ച് ചുരുങ്ങിയത് 6 മാസക്കാലം എങ്കിലും വിദേശത്തു നിന്ന ആളോ, വിദേശത്തു ജോലി ചെയുന്ന ആളോ ആയിരിക്കണം.
വേണ്ട രേഖകൾ
പാസ്‌പോർട്ടിന്റെ ഫ്രണ്ട് പേജുണ്, അഡ്രസ് പേജിന്റെ കോപ്പിവിസ അല്ലെങ്കിൽ ഇക്കാമ അല്ലെങ്കിൽ വർക്ക് പെര്മിറ്റി അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ് ന്റെ കോപ്പിഅപേക്ഷിക്കുന്ന ആളുടെ ഫോട്ടോയും, ഒപ്പുംഒരു കാർഡിന് അപേക്ഷിക്കാനുള്ള 315 രൂപ
മേല്പറഞ്ഞവ jpeg രൂപത്തിൽ സ്കാൻ ചെയ്തു തയ്യാറാക്കി വെക്കുക
ഇതെല്ലം തയ്യാറാക്കി വച്ചതിനു ശേഷം, നോർക്കയുടെ വെബ്‌സൈറ്റിൽ പോയി രജിസ്റ്റർ ചെയ്തു അപേക്ഷ നൽകുക. അതിനുള്ള ലിങ്ക് തൊട്ടു താഴെ നൽകിയിട്ടുണ്ട്.
Tags
pravsai