രാത്രിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ശ്രെദ്ധിക്കുക


മൊബൈൽ ഫോണിന്റെ നീല വെളിച്ചത്തിലേയ്ക്കു തല താഴ്ത്തിയിരിക്കുമ്പോൾ നാം പലപ്പോഴും മറന്നു പോകുന്ന കാര്യമാണ് ആ നീല വെളിച്ചം നമുക്കെത്ര മാത്രം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നത്. പ്രധാനമായും കണ്ണിനെയും, കാഴ്ച ശക്തിയെയും ബാധിക്കുന്ന ബ്ലൂ ലൈറ്റ് കഴുത്ത് വേദന, ഉറക്ക കുറവ്, തലവേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. മൊബൈൽ ഫോൺ, ടാബ്ലറ്റ് പിസി, ലാപ്ടോപ്, കംപ്യൂട്ടറുകൾ തുടങ്ങിയവയിൽ നിന്നും പ്രസരിക്കുന്ന ഈ ബ്ലൂ ലൈറ്റിനെ കുറിച്ചും ഡിജിറ്റൽ ഹെൽത്തിനെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ട്.

എന്താണ് ബ്ലൂ ലൈറ്റ്?

 സൂര്യ പ്രകാശത്തിലെ ഏഴു നിറങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞതും എനർജി ലെവൽ കൂടുതൽ ഉള്ളതുമായ വികിരണമാണ് ബ്ലൂ ലൈറ്റ്.അത് കൊണ്ട് തന്നെ ഇവ പെട്ടെന്ന് ചിതറിത്തെറിക്കുന്ന സ്വഭാവമുള്ളവയാണ്. നീല വെളിച്ചത്തിന്റെ ഈ സ്വഭാവമാണ് ആകാശത്തിന്റെ നീല നിറത്തിനു കാരണവും.യഥാർത്ഥത്തിൽ സൂര്യപ്രകാശമാണ് നീലവെളിച്ചതിന്റെ പ്രധാന ഉറവിടമെങ്കിലും അതിൽ കൂടുതൽസമയം ആ വെളിച്ചത്തെ നാം അഭിമുഖീകരിക്കുന്നത് മൊബൈൽ ഫോൺ, ടെലിവിഷൻ, ഇലക്ട്രോണിക് ഡിസ്പ്ലേകൾ എന്നിവ വഴിയാണ്. ഇവ പുറപ്പെടുവിക്കുന്ന നീല വെളിച്ചമാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും.

കംപ്യൂട്ടറുകൾ, ഫോൺ ഡിസ്‌പ്ലേയ്കൾ തുടങ്ങിയവയിലെ ഈ അപകട വെളിച്ചത്തെ ഏറെ നേരം നേരിടാൻ മാത്രം കഴിവുള്ളവയല്ല നമ്മുടെ കണ്ണുകൾ. അതിനാൽ തന്നെ ഇവ റെറ്റിനയിലെ കോശങ്ങളെ സാരമായി ബാധിക്കുകയും മാക്യുലാർ ഡീജനറേഷൻ എന്ന അവസ്ഥക്ക് കാരണമാകുകയും ചെയ്യുന്നു. കാലക്രമേണ ഇത് പരിപൂർണ അന്ധതയിലേക്കു വഴി തെളിയിക്കുകയും ചെയ്യുന്നു. സാധാരണ അൻപതു വയസ്സിനു മുകളിൽ കണ്ടുവരാറുള്ള ഈ രോഗാവസ്ഥ ഇപ്പോൾ യുവാക്കൾക്കിടയിലും കുട്ടികളിലും കാണപ്പെട്ടു വരുന്നതായി പുതിയ ആരോഗ്യ പഠനങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. സ്മാർട്ട്‌ ഫോണിന്റെ വ്യാപനത്തിന് ശേഷമാണ് ഈ അവസ്ഥ കൂടുതലായി വന്നു തുടങ്ങിയതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് ഡിസ്പ്ലേ കളിൽ ഏറെ നേരം നോക്കി നിൽക്കുമ്പോൾ കണ്ണിനു വേദന, ചൊറിച്ചിൽ, കണ്ണിൽ നിന്ന് വെള്ളം വരുക, തല വേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം ശരീരം നമുക്കു നൽകുന്ന ആദ്യ മുന്നറിയിപ്പാണ്. കൂടാതെ കഴുത്ത് വേദനയും, ബാക്ക് പെയിനും ഉണ്ടാകുന്നു. ബ്ലൂ റെയ്‌സ് ശരീരത്ത്തിൽ ഉറക്കം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള ഹോർമോണായ മെലാടോണിന്റെ അളവ് കുറയകുന്നതിന് കാരണമാകും. അങ്ങനെ ഉറക്ക കുറവും അത് മൂലമുള്ള മറ്റ് ആരോഗ്യ, മാനസിക പ്രശ്നങ്ങളും ഉണ്ടാകാം.

ജീവിത രീതികൾ മാറി വരുന്ന ഈ കാലഘട്ടത്തിൽ, ജോലിയും വരുമാനവും നാല് ചുവരുകൾക്കുള്ളിലെ സ്‌ക്രീനുകളിലേക്കു ചുരുങ്ങി വരുന്ന ഈ സാഹചര്യത്തിൽ മൊബൈൽ , ലാപ്ടോപ്പുകളൊന്നും നമുക്ക് ഒഴിവാക്കാനാകില്ല. ഓഫീസ് മുറികൾ ഒഴിവാക്കപ്പെടുകയും വർക് അറ്റ് ഹോം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ മുൻകരുതൽ എടുക്കുക എന്ന വഴി മാത്രമേ നമുക്ക് മുന്നിലുള്ളൂ.
1.നിങ്ങളുടെ സ്മാർട്ട്‌ ഫോൺ, ലാപ്ടോപ്പിലെ ബ്ലൂ ലൈറ്റ് ഫിൽറ്റർ ഉപയോഗിക്കുക. കമ്പ്യൂട്ടർ സ്‌ക്രീനിൽ ബ്ലൂ ലൈറ്റ് ഫിൽറ്റർ ഗ്ലാസ്‌ ഉപയോഗിക്കുക. നിങ്ങളുടെ സ്മാർട്ട്‌ ഫോണിലെ നൈറ്റ്‌ മോഡ് കാര്യമായ പ്രയോജനം തരുന്നില്ലെങ്കിൽ പ്ലെയ്സ്റ്റോറിൽ ഉള്ള ബ്ലൂ ലൈറ്റ് കുറക്കുവാനുള്ള ആപ്പുകൾ ഉപയോഗിച്ച് നോക്കുക.

2.ആന്റി ഗ്ലയെർ കണ്ണടകൾ ധരിക്കുക

3.ഏറെ നേരം കമ്പ്യൂട്ടറുകൾക്ക് മുന്നിൽ ഇരിക്കേണ്ടി വരുന്നവർ ഇടക്കിടെ കണ്ണിനു വിശ്രമം കൊടുക്കുക. കണ്ണുകൾ ഇടക്കിടെ ശുദ്ധ ജലത്തിൽ കഴുകുക

4.ആവശ്യത്തിന് ഉറങ്ങുക.

5.ഇപ്പോൾ വിപണിയിലെത്തുന്ന എല്ലാ സ്മാർട്ഫോണിലും ഐ പ്രൊട്ടക്ഷൻ മോഡ് കാണാം. അത് ഉപയോഗിച്ചും ഡേ & നൈറ്റ്‌ മോഡ്, ഡിസ്പ്ലേ ലൈറ്റ് ക്രമീകരിച്ചും മൊബൈൽ ഫോൺ ഉപയോഗിക്കുക.

6.കണ്ണുകൾക്ക്‌ അസ്വസ്ഥതകൾ അനുഭവപെട്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുക. കണ്ണുകൾ ഡ്രൈ ആയി തോന്നുകയാണെങ്കിൽ ഡ്രോപ്പുകൾ ഉപയോഗിക്കാം.

7.കഴിവതും ഇരുട്ടത്തു കമ്പ്യൂട്ടർ, മൊബൈൽ ഫോണിൽ നോക്കാതെ ഇരിക്കുക. മുറിയിൽ എപ്പോഴും ആവശ്യത്തിന് വെളിച്ചം ഉറപ്പു വരുത്തണം. രാത്രിയിൽ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ ലൈറ്റ് ഓഫ്‌ ചെയ്യാതെ വെളിച്ചത്തിൽ മാത്രം ഉപയോഗിക്കുക. ഇത്തരം മുൻകരുതലുകൾ എടുത്താൽ നമുക്ക് ബ്ലൂ ലൈറ്റ് കാരണം കണ്ണുകൾക്ക് ഉണ്ടാകുവാൻ സാധ്യതയുള്ള കുഴപ്പങ്ങൾ ഒഴിവാക്കുവാൻ കഴിയും.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.




Post a Comment

Previous Post Next Post