പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു





ശ്രീനിവാസന്‍ ബി.ജെ.പി പ്രവര്‍ത്തകനും ആര്‍.എസ്.എസ് നേതാവുമാണ്. വെട്ടേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിറകില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.

പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

എസ്.ഡി.പി.ഐ പ്രവര്‍ത്തക​ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ കനത്ത ജാഗ്രതക്ക് ഡി.ജി.പി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസന്‍. അതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണോ ആക്രമണത്തിന് പിറകി​ലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു


Post a Comment

Previous Post Next Post