ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്
പ്രോട്ടീന്‍, ഒമേഗ 3, നാരുകള്‍, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് വാള്‍നട്ട്. നിങ്ങളുടെ ഭക്ഷണത്തില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തിയാലുള്ള ചില ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ചറിയാം.
ഒന്ന്.
ഉപാപചയ പ്രവര്‍ത്തനം കൂട്ടാന്‍ മാത്രമല്ല ഡിപ്രഷന്‍ അകറ്റാനും വാള്‍നട്ട് കഴിക്കുന്നത് ?ഗുണം ചെയ്യും. കൂടാതെ മറ്റ് നട്‌സുകളെ അപേക്ഷിച്ച് വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോ?ഗങ്ങള്‍ അകറ്റുകയും ചെയ്യും.
രണ്ട്.
പ്രമേഹമുള്ളവര്‍ ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വാള്‍നട്ട് കഴിക്കുന്നത് ?ഗുണം ചെയ്യുമെന്ന് വിദ?ഗ്ധര്‍ പറയുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന്.
കൊഴുപ്പുകള്‍ സാധാരണയായി ഹൃദയത്തിന് ഏറ്റവും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നില്ലെങ്കിലും, ചില ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാന്‍ കഴിയും. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാള്‍നട്ട്, കൊളസ്‌ട്രോള്‍ അളവ്, രക്താതിമര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
നാല്.
ദഹനത്തെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യമുള്ള കുടല്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് ഗട്ട് മൈക്രോബയോട്ടയെ മെച്ചപ്പെടുത്താന്‍ സഹായിക്കും, ഇത് ദഹനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ്.
അഞ്ച്.
ഒമേഗ-3 ഫാറ്റി ആസിഡിന്റെ സമ്ബന്ന സ്രോതസ്സായ വാള്‍നട്ട് ഹൃദയാരോഗ്യത്തിനും മികച്ചതാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. നട്സുകള്‍ പ്രത്യേകിച്ച് വാള്‍നട്ട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് മുന്‍പ് നടന്ന ചില പഠനങ്ങളും കണ്ടെത്തിയിരുന്നു.
Tags
health. walnut