അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവി. ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നാണ് പ്രഖ്യാപനം. സഹായിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് യോഗ്യത ഉറപ്പ് വരുത്തിയതിനുശേഷമാകും ക്യാഷ് പ്രൈസുകൾ നൽകുക.
ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാലുടൻ
ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട്
പോലീസ് വിശദവിവരങ്ങൾ ശേഖരിച്ച് കേന്ദ്ര
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അവാർഡിനുള്ള
അർഹത രക്ഷപ്പെടുത്തിയ
ആൾക്കുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാൽ അക്കാര്യം നിശ്ചിത മാതൃകയിൽ ജില്ലാതല അപ്രൈസൽ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്റെ ഒരു പകർപ്പ് രക്ഷപ്പെടുത്തിയ ആൾക്ക് നൽകുകയും ചെയ്യും.
ജില്ലാതല അപ്രൈസൽ കമ്മിറ്റി ഇത്തരം ശുപാർശകൾ എല്ലാമാസവും പരിശോധിച്ച് അർഹമായവ ഗതാഗത കമ്മീഷണർക്ക് അയച്ചുകൊടുക്കും. അർഹരായവർക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാർഡ് നൽകുന്നത്.
Tags
Road accident