കുട്ടികള്‍ക്ക് എപ്പോഴും പോഷകങ്ങളാല്‍ സമ്ബുഷ്ടമായ ഭക്ഷണം തന്നെ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക.കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഉദാഹരണത്തിന്, ബലമുള്ള അസ്ഥികള്‍ ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. അതുപോലെ തന്നെ, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കാന്‍ ആവശ്യമായ മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ ഏതൊക്കെയാണെന്നറിയാം.
ഒന്ന്.
എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കുന്ന പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് കാത്സ്യം. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അവരുടെ ദൈനംദിന ഭക്ഷണത്തില്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കണം. പാല്‍ ഉല്‍പന്നങ്ങള്‍, പച്ച ഇലക്കറികള്‍ എന്നിവയിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
രണ്ട്.
ഫൈബര്‍ സമ്ബുഷ്ടമായ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ടാകും. ഫൈബര്‍ കുട്ടികളില്‍ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്തും. ബ്രൊക്കോളി, അവോക്കാഡോ, ഓട്സ്, ബീന്‍സ് എന്നിവ ഫൈബറിന്റെ മികച്ച ഉറവിടങ്ങളാണ്.
മൂന്ന്.
വിറ്റാമിന്‍ ഡി എല്ലുകളെ ആരോഗ്യകരമാക്കുന്നു, മാത്രമല്ല ഇത് പ്രായപൂര്‍ത്തിയാകുമ്ബോള്‍ കുട്ടികളെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.അയല, മത്തി, മുട്ട, പാല്‍ എന്നിവയാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടങ്ങള്‍.
നാല്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്യാവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇ രക്തക്കുഴലുകള്‍ ശുദ്ധമായി സൂക്ഷിക്കുന്നതിനാല്‍ രക്തം ശരിയായി ഒഴുകുന്നു. ആരോഗ്യം സംരക്ഷിക്കുന്നത് കൂടാതെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനും വിറ്റാമിന് ഡി ഏറ്റവും മികച്ചതാണ്. വിറ്റാമിന്‍ ഇ ഒരു പ്രധാന പോഷകമാണ്. ഇത് ശക്തമായ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.
അഞ്ച്.
ഇരുമ്ബ് കുട്ടിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. കുട്ടികളില്‍ ഇരുമ്ബിന്റെ കുറവ് ഒരു സാധാരണ പ്രശ്‌നമാണ്. രക്തത്തില്‍ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥ.