താങ്കള്‍ക്ക് ഇ-വാഹനം വാങ്ങാന്‍ താത്പര്യമുണ്ടോ ? ചോദിക്കുന്നത് വാഹന നിര്‍മാതാക്കളല്ല, വൈദ്യുതി ബോര്‍ഡ്. കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബില്ലടയ്ക്കാന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് ഉപഭോക്തൃ സര്‍വേക്കുള്ള ചോദ്യാവലിയാണ്. 15 ചോദ്യങ്ങള്‍. അതിലൊന്നാണ് ഇ-വാഹനം വാങ്ങി ഉപയോഗിക്കാന്‍ താത്പര്യമുണ്ടോയെന്നത്.
ഇ-വാഹനത്തിനായി ഭാവിയില്‍ എത്രത്തോളം വൈദ്യുതി വേണ്ടിവരുമെന്ന് അറിയാനാണ് ഈ വിവര ശേഖരണമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വാണിജ്യരംഗത്ത് നിര്‍ണായകമായ ഡേറ്റയാണ് ഇതിലൂടെ ശേഖരിക്കുന്നത്.
പുരപ്പുറത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യവുമുണ്ട്. മറ്റു ചോദ്യങ്ങള്‍ ബോര്‍ഡ് നല്‍കുന്ന സേവനങ്ങളെപ്പറ്റി നമ്മുടെ അഭിപ്രായം അറിയാനാണ്.
ചോദ്യാവലി പൂരിപ്പിക്കുന്നത് നിര്‍ബന്ധമല്ല. പക്ഷേ പൂരിപ്പിച്ചാല്‍ സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓരോ ഡിവിഷനിലും നറുക്കെടുപ്പില്‍ ആയിരം രൂപ ഒന്നാം സമ്മാനം. സംസ്ഥാനതല നറുക്കെടുപ്പില്‍ 50,000 രൂപ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം .