ദുബായ്: യുഎഇ പ്രവാസികളുടെ(expat) പാസ്‌പോര്‍ട്ടില്‍(passport) ഇനി വിസ(visa) ഉണ്ടാകില്ല, പകരം എമിറേറ്റ്സ് ഐഡി(emirate id) മാത്രം. താമസിയാതെ പാസ്പോര്‍ട്ടില്‍ റെസിഡന്‍സി വീസ സ്റ്റാമ്പ്(residency visa stamp) ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം 11ന് ശേഷം നല്‍കുന്ന താമസരേഖകള്‍ക്ക് ഇത് ബാധകമായിരിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ താമസക്കാരുടെ എമിറേറ്റ്സ് ഐഡി അവരുടെ വീസയായി കണക്കാക്കുമെന്ന് സൂചിപ്പിച്ചു
ഐഡിയില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത വിവരങ്ങളും അടങ്ങിയിരിക്കും. താമസക്കാരുടെ എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് നമ്പര്‍ എന്നിവ വഴി എയര്‍ലൈനുകള്‍ക്ക് (airline) താമസസ്ഥലം പരിശോധിക്കാന്‍ കഴിയും. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരായ ശേഷം പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ പതിക്കുന്ന സ്റ്റിക്കറാണ് റെസിഡന്‍സി വീസ. നിലവില്‍ രണ്ട്, മൂന്ന്, അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷത്തെ (ഗോള്‍ഡന്‍ വീസ) കാലയളവിലേക്കാണ് വീസ നല്‍കുന്നത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ക്യാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇയില്‍ പ്രവാസികള്‍ക്ക് (expat) നല്‍കുന്ന സേവനങ്ങള്‍ നവീകരിക്കാന്‍ നീക്കം നടത്തുന്നത്. news summary: emirates id verification emirates id status emirates id status check online dubai
Tags
uae visa