ദുബായ്: യുഎഇയിലെ Ministry of Human Resources and Emiratisation വ്യാഴാഴ്ച സ്വകാര്യ മേഖലയ്ക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.
റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ശമ്പളത്തോടെയുള്ള അവധി.
യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്കായി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഈദ് അൽ ഫിത്തർ അവധി പ്രഖ്യാപിച്ചിരുന്നു.
പ്ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കാൻ യുഎഇ ചന്ദ്രദർശന സമിതി യോഗം ചേരും.
ഹിജ്‌റി കലണ്ടറിൽ റമദാന് ശേഷം വരുന്ന മാസമായ ഷവ്വാലിന്റെ ആദ്യ ദിവസമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം, ഈദ് അൽ ഫിത്തർ മെയ് 2 ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
Tags
uae