കോഴിക്കോട് ബാലുശ്ശേരിയിലെ (balussery)ആൾക്കൂട്ട മർദന കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ(under custody). തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ് എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്ത് കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കസ്റ്റഡിയിൽ ഉള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
.രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് എഫ്ഐആർ. മാത്രമല്ല ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആയുധം കയ്യിൽവെച്ചതിനും കലാപശ്രമത്തിനുമെതിരെ ജിഷ്ണുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ മുപ്പതോളം വരുന്ന ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴുത്തിൽ കത്തിവെച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂറോളം ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ജിഷ്ണുവിന്റെ മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതോടെ വിദഗ്ദ്ധ ചികിത്സക്കായി യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags
politics