ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു


തിരുവനന്തപുരം അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. 7500 കിലോയോളം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാർക്കറ്റായ എം ജെ ഫിഷ് മാർക്കറ്റിലാണ് സംഭവം.

കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹാര്‍ബറില്‍ മത്സ്യവുമായി അടുത്ത പത്തോളം വരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്.


Post a Comment

Previous Post Next Post