ഹെൽമെറ്റില്ലാതെ ഇനി പുറത്തിറങ്ങരുത്, ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക്


ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാൻ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ മാർക്ക് മോട്ടോർവാഹനവകുപ്പിന്റെ നിർദ്ദേശം.
വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിറുത്താതെപോവുക, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവുംഗ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് മരവിപ്പിക്കുകയും ചെയ്യും.

ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോൾ ഈ നിയമലംഘനങ്ങൾക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവം ചിലർക്കുണ്ടെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ.


Post a Comment

Previous Post Next Post