രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനരംഗത്തോടെ 'പഠാന്‍' ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തുക ആയിരുന്നു. ഗാനരംഗത്ത് ദീപിക പദുകോണ്‍ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്കരണത്തിന് കാരണം. നിരവധി പേരാണ് ബോയ്കോട്ട് പഠാന്‍ ക്യാമ്ബയിനുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്ക് എതിരെ നടന്‍ പ്രകാശ് രാജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്.
സിനിമയില്‍ കാവി പാടില്ല എന്നാല്‍ കാവി ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകള്‍ നടത്തിയാലും ഉണ്ടാകാത്ത പ്രശ്നമാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് നടന്‍ ആരോപിച്ചു.