റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്, ശ്രദ്ധിക്കണം; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

 


പാലക്കാട്: സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ്.

മിഠായികള്‍ വാങ്ങുമ്ബോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമ്മിഷണര്‍ അറിയിച്ചു.

കൊണ്ടുനടന്ന് വില്‍ക്കുന്ന റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുതെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശിക്കുന്നു. നിരോധിച്ച റോഡമിന്‍-ബി എന്ന ഫുഡ് കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞിമിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ലേബലില്‍ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കിയശേഷം വേണം വാങ്ങാന്‍. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്ബര്‍ രേഖപ്പെടുത്തിയ ലേബലുള്ള മിഠായികള്‍ മാത്രം വാങ്ങണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post