16 കാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ ഉടമക്കെതിരെ കേസ്

ചന്തേര :കൗമാരക്കാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ വാഹന ഉടമക്കെതിരെ കേസ് .തൃക്കരിപ്പൂർഎളമ്പച്ചി കരിങ്കടവിലെ എം.കെ.പി.അഷറഫിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.വാഹന പരിശോധനക്കിടെ ഉടുമ്പുന്തലയിൽ വെച്ചാണ് 16 കാരൻ ഓടിച്ച കെ.എൽ.60.ആർ.9166 നമ്പർ സ്കൂട്ടർ പോലീസ് പിടികൂടിയത്.തുടർന്നാണ് വാഹനം നൽകിയ ആർ.സി. ഉടമക്കെതിരെ ചന്തേര പോലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post