ദിവസവും മുട്ട കഴിക്കുന്നതുവഴി നിരവധി പോഷകങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.

ഉയര്‍ന്ന കൊളസ്ട്രോളെന്നും അനാരോഗ്യകരമെന്നുമൊക്കെ പറഞ്ഞാണ് പലരും മുട്ടയുടെ മഞ്ഞക്കരു 


ഉപേക്ഷിക്കുന്നത്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളുമാണ് ശരീരത്തിന് നാം നഷ്ടപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവ വെള്ളയെ അപേക്ഷിച്ച്‌ മഞ്ഞക്കരുവിലാണ്.

ഉയര്‍ന്ന കൊളസ്ട്രോള്‍, കൊഴുപ്പ്, സോഡിയം എന്നിവയാണ് മഞ്ഞക്കരു ഉപേക്ഷിക്കാനുള്ള കാരണം. പരിമിതമായ തോതില്‍ മുട്ട ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ പ്രശ്നമുണ്ടാക്കില്ല. ഊര്‍ജ്ജത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കാനും പേശികള്‍ വളര്‍ത്താനും സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനും കൊളസ്ട്രോള്‍ ആവശ്യമാണ്. എല്ലുകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിറ്റാമിന്‍ ഡിയ്ക്കും ഇത് ആവശ്യമാണ്. മുട്ടയിലെ കൊഴുപ്പും പൊതുവേ ആരോഗ്യകരമായിട്ടാണ് കരുതപ്പെടുന്നത്.

Post a Comment

Previous Post Next Post