*തളിപ്പറമ്പ്:* വിവാഹ ആഘോഷങ്ങളിൽ ബോക്‌സ് വച്ച് ഗാനമേള നടത്താൻ ഒരു കാരണവശാലും അനുവദിക്കിലെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കണ്ണൂർ തോട്ടടയിൽ വിവാഹ വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയമ വിരുദ്ധമായ ഒരു പ്രവർത്തിയും വിവാഹ വീട്ടിൽ ഉണ്ടാവുകയില്ലെന്ന് അതാതു വീട്ടുകാർ ഉറപ്പു വരുത്തണം. വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ പോലീസ് സഹായം ലഭ്യമാക്കും. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രക്തകുമാറാണ് സർക്കുലർ പുറത്തിറക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി നൽകിയ സർക്കുലറിലാണ് ഗാനമേള നിരോധനം വ്യക്തമാക്കുന്നത്.
➖➖➖➖➖➖➖➖➖
കൂടുതൽ വാർത്തകൾക്ക്