തിരുവട്ടൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി അഡൈ്വസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടി സി അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി കൊണ്ട് ഈ വര്‍ഷത്തെ മഖാം ഉറൂസിന് തുടക്കം കുറിച്ചു.ഇന്ന് മുതല്‍ അഞ്ച് ദിനരാത്രങ്ങളിലായി നടക്കുന്ന ഉറൂസിലെ ആദ്യ ദിവസം തിരുവട്ടൂര്‍ ഖത്തീബ് ബഹു ഉസ്താദ് സുബൈര്‍ ബാഖവി ഉദ്ഘാടനവും ഉസ്താദ് ഉമര്‍ നദ് വി തോട്ടീക്കല്‍ മുഖ്യ പ്രഭാണവും നടത്തും.രണ്ടാം ദിവസം നടക്കുന്ന ഖത്തം ദുആക്ക് ബഹു.സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി നേതൃത്വം നല്‍കും.
അവസാന ദിവസം രാത്രി നടക്കുന്ന സ്വലാത്ത് മജ് ലിസിനും കൂട്ടു പ്രാര്‍ത്ഥനക്കും സയ്യിദ് മഹമൂഹ് സ്വഫ് വാന്‍ തങ്ങള്‍ അല്‍ ബുഖാരി എഴിമല നേതൃത്വം നല്‍കും.തുടര്‍ന്ന് നടക്കുന്ന അന്ന ദാനത്തോടു കൂടി ഈ വര്‍ഷത്തെ മഖാം ഉറൂസ് അവസാനിക്കും.
മൂന്നാം ദിവസം നടക്കുന്ന മജ്‌ലിസുന്നൂറിന് ഉസ്താദ് ഷാഫി ഫൈസി ഇര്‍ഫാനി നേതൃത്വം നല്‍കും.നാലാം ദിവസം ഉസ്താദ് ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യ പ്രഭാഷണം നടത്തും.