പ്രവാസികൾക്ക് 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി അധികൃതർ

പ്രവാസികൾക്കായി വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ച് കേരള സർക്കാർ. നോർക്ക റൂട്ട്സ് വഴി വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം. അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി സമൂഹത്തിൻ്റെ ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രവാസി രക്ഷാ ഇൻഷുറൻസിൻ്റെ ആനുകൂല്യങ്ങൾ എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

 പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയിൽ വരും.

  പ്രതിവർഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക റൂട്ട്‌സിൻ്റെ വെബ്‌സൈറ്റായ   www.norkaroots.org -ലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാർഡ് വിഭാഗത്തിൽ നിന്ന് ഓൺലൈനായി സ്‌കീമിൽ ചേരാം. ഓൺലൈനായും ഫീസ് അടക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്‌സിൻ്റെ വെബ്‌സൈറ്റിലും norka.raksha@gmail.com എന്ന ഇമെയിൽ വിലാസത്തിലും ലഭ്യമാണ്. വിവരങ്ങൾ 91-417-277054391-471-27705281800425393900918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോൾ സേവനം) എന്നീ നമ്പറുകളിൽ ലഭ്യമാണ്.
കേരള സക്കാരിൻ്റെ കീഴിൽ 1996 ഡിസംബർ 6-ന് രൂപീകരിച്ച ഒരു വകുപ്പാണ് ഒരു വകുപ്പാണ് നോർക്ക എന്ന് ചുരുക്കി വിളിക്കുന്ന നോൺ റസിഡന്റ് കേരളൈറ്റ് അഫയേഴ്സ്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് നോർക്ക രൂപീകരിച്ചിട്ടുള്ളത്. ഭരണപരമായ ചട്ടക്കൂട് സ്ഥാപനവൽക്കരിക്കുന്നതിനും എൻആർകെകളും കേരള സർക്കാരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് വകുപ്പ് രൂപീകരിച്ചത്. NRK-കളും കേരള സർക്കാരും തമ്മിലുള്ള ഒരു ഇന്റർഫേസ് ആയി പ്രവർത്തിക്കാൻ 2002-ൽ സ്ഥാപിതമായ നോർക്കയുടെ ഫീൽഡ് ഏജൻസി നോർക്ക റൂട്ട്സ് എന്നാണ് അറിയപ്പെടുന്നത്.

Post a Comment

Previous Post Next Post