ഫോണിന്റെ ചാര്‍ജ് തീരുകയെന്നത് എല്ലാവരെയും ടെന്‍ഷനടിപ്പിക്കുന്ന ഒന്നാണ്. മികച്ച ഫീച്ചറുകള്‍(features) നല്‍കുന്നുണ്ടെങ്കിലും ആപ്പില്‍ ഫോണുകളുടെ(apple phone) പ്രധാന പോരായ്മയാണ് ചാര്‍ജ് നിലനില്‍ക്കില്ല എന്നത്. കുറച്ച് നേരം ഉപയോഗിക്കുമ്പോള്‍ തന്നെ ഫോണിന്റെ ചാര്‍ജ് കാലിയാകും. നിങ്ങളും ഒരു പക്ഷെ ഈ പ്രശ്‌നം നേരിടുന്നവരായിരിക്കാം. പഴയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ മോഡലുകളിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ശാശ്വതമായ പരിഹാരം വന്നിട്ടില്ല. ഫോണിന്റെ ചാര്‍ജ് പെട്ടന്ന് തീരുന്നതിനെ ചില പൊടിക്കൈകള്‍ പ്രയോഗിച്ചുകൊണ്ട് ഒരു പരിധി വരെ നേരിടാനാവും. അത്തരത്തിലുള്ള ചില പൊടിക്കെകള്‍ അറിയാം. info
ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിലാണ് പ്രധാന്യ കാര്യം. 100 ശതമാനത്തിലെത്താതെ ആരും ചാര്‍ജില്‍ നിന്ന് മാറ്റില്ല. ചിലര്‍ക്ക് ഫോണിന്റെ ചാര്‍ജ്ജ് എപ്പോഴും 80 ശതമാനത്തിനും 100 ശതമാനത്തിനും ഇടയില്‍ നില്‍ക്കണമെന്ന വാശിയുമുണ്ട്. 70 ശതമാനത്തില്‍ താഴെ എത്തിയാല്‍ തന്നെ ഓടിക്കൊണ്ടു പോയി ചാര്‍ജിലിടുന്ന സ്വഭാവമുള്ളവര്‍ ഒത്തിരിയുണ്ട്. എന്നാല്‍ ഐഫോണുകള്‍(iphone) 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് വാസ്തവത്തില്‍ ഫോണിന്റെ ബാറ്ററിയെ നശിപ്പിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. അതായത് ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്യുന്ന ശീലം നന്നല്ല. ബാറ്ററിയുടെ ആയുസ്സിനെ ഇത് ബാധിക്കും. 80 ശതമാനത്തിലെത്തുമ്പോള്‍ ചാര്‍ജ് ചെയ്യുന്നത് നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതു പോലെ തന്നെ പൂജ്യം ശതമാനത്തിലെത്തുന്നതു വരെ ഉപയോഗിക്കാനും പാടില്ല. info
സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്(scrren brightness) കുറയ്ക്കുക. ബാറ്ററി ചാര്‍ജ് പെട്ടന്ന് തീരുന്നതിന് ഒരു പ്രധാന കാരണം ഫോണിന്റെ സ്‌ക്രീന്‍ ബ്രൈറ്റ്നെസാണ്. വളരെ അത്യാവശ്യമല്ലാത്ത സമയത്ത് ഒഴികെ സ്‌ക്രീനിന്റെ ബ്രൈറ്റനെസ് കുറച്ച് വച്ച് ഉപയോഗിക്കുന്നതാണ് ഫോണിനും നിങ്ങളുടെ കണ്ണിനും നല്ലത്. എന്നാല്‍ തെളിച്ചം വളരെയധികം കുറച്ച് ഉപയോഗിക്കുന്നത് കണ്ണിനത്ര നല്ലതുമല്ല. ബ്രൈറ്റനെസ് ഏറ്റവും കൂടുതലാക്കി വയ്ക്കുന്നത് പെട്ടന്ന് ചാര്‍ജ്ജ് തീരാന്‍ കാരണമാകും. സ്‌ക്രീനിന്റെ തെളിച്ചം 65-70 ശതമാനത്തില്‍ നിലനിര്‍ത്തുന്നത് ചാര്‍ജ് പെട്ടന്ന് തീരുന്നതില്‍ നിന്ന് ഫോണിനെ സംരക്ഷിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ നിങ്ങള്‍ ആശ്രയിക്കുന്നത് മൊബൈല്‍ ഡാറ്റയാണെങ്കില്‍(mobile data) അതും ഫോണിന്റെ ചാര്‍ജ് വേഗത്തില്‍ കുറയ്ക്കും. വൈ ഫൈ ലഭിക്കുന്ന സ്ഥലമാണെങ്കില്‍ മൊബൈല്‍ നെറ്റ്വര്‍ക്കിനെ ആശ്രയിക്കതെ വൈ ഫൈ ഉപയോഗിക്കുന്നത് ചാര്‍ജ് പിടിച്ചു നിര്‍ത്താന്‍ ഉപകരിക്കും. വൈ ഫൈ(wifi) വളരെ കുറച്ചു ബാറ്ററി മാത്രമേ ഉപയോഗിക്കുകയുള്ളു. info
ഏറ്റവും ഒടുവില്‍ ചെയ്യാനാവുന്നത് ഫോണ്‍ ചൂടാവാതെ നോക്കുക എന്നതാണ്. ബാഹ്യമായ ഘടകങ്ങള്‍ കൊണ്ട് ഫോണ്‍ ചൂടാവുന്നത് നമുക്ക് തന്നെ തടയാനാവുന്ന കാര്യമാണ്. ചൂട്, വെയില്‍ എന്നിവ ഏല്‍ക്കാതെ സംരക്ഷിച്ചാല്‍ ബാറ്ററിക്കൊപ്പം ഫോണിന്റെ മറ്റ് ഭാഗങ്ങളും ശരിയായ രീതിയില്‍ ഏറെ നാള്‍ പ്രവര്‍ത്തിക്കും. ചാര്‍ജ് ചെയ്യുന്ന സമയത്ത് ഫോണിനെ നന്നായി വായു സഞ്ചാരമുള്ള സ്ഥലത്ത് കവറില്‍ നിന്ന് പുറത്തെടുത്ത് വെക്കുന്നത് ചൂടാവുന്നത് തടയാം. ഉറങ്ങുമ്പോള്‍ ഫോണിനെ തലയിണക്കടിയില്‍ വയ്ക്കുന്നതും, യാത്രയില്‍ കാറിന്റെ ഡാഷ്ബോഡില്‍ സൂക്ഷിക്കുന്നതും ഫോണിന്റെ ഉള്ളിലെ താപനില ഉയര്‍ത്താന്‍ കാരണമാകും.
നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാര്‍ജിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് ബാറ്ററി ഒപ്ടിമൈസേഷന്‍(battery optimization) എന്നത്. ഇത് ഐഫോണില്‍ മാത്രമല്ല, മറ്റ് സ്മാര്‍ട്ട് ഫോണുകളിലും ലഭ്യമാണ്. നമ്മുടെ ഫോണിലെ ചില ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ബാറ്ററി ആവശ്യമാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ്, യൂട്യൂബ്, വാട്‌സാപ്പ് തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ചാര്‍ജ് വേണം. ഈ ആപ്പുകള്‍ക്കൊക്കെ ബാറ്ററി ഒപ്ടിമൈസേഷന്‍ ഏര്‍പ്പെടുത്തുക. സെറ്റിംഗ്‌സില്‍ ബാറ്ററി എന്ന വിഭാഗത്തിലേക്ക് പോയാല്‍ ഈ സംവിധാനം കാണാം. ബാറ്ററി സേവിംഗ് മോഡ് ഓണാക്കിയും ആപ്പുകളുടെ ചാര്‍ജ് ഉപയോഗം കുറയ്ക്കാം. സോഷ്യമീഡിയകളൊക്കെ(social media) ഒഴിവാക്കുക എന്നത് ഇപ്പോള്‍ സ്വപ്നത്തില്‍ പോലും നടക്കാത്ത കാര്യമായതിനാല്‍ ചാര്‍ജ് നിലനിര്‍ത്താന്‍ ഇത് മികച്ച മാര്‍ഗമാണ്. news summary: iphone series all iphones battery apple battery life apple iphone life battery buy iphone apple smartphone