foreign investment: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നാട്ടിലേക്ക്, സന്ദര്‍ശനത്തിലൂടെ ലഭിച്ചത് വൻ പദ്ധതികൾ

 
ആദ്യ വിദേശയാത്ര വിജയകരമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അഞ്ച് ദിവസത്തെ യുഎഇ സന്ദര്‍ശനം(uae visit) മികച്ചതായിരുന്നുവെന്ന് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലൂടെ 6100 കോടി രൂപയുടെ നിക്ഷേപമാണ്(investment) തമിഴ്‌നാട്ടിലേക്ക് ഒഴുകിയെത്തിയത്. ആറ് വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടിയുടെ നിക്ഷേപ കരാറുകളില്‍ ഒപ്പിട്ടു. 

ഇതുവഴി 14,700 പേര്‍ക്ക് ജോലി ലഭിക്കും. ലുലു ഗ്രൂപ്പുമായി(lulu group) 3,500 കോടിയുടെ നിക്ഷേപ കരാറിലാണ് ഒപ്പുവച്ചത്. ഷോപ്പിംഗ് മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് ലോജിസ്റ്റിക്‌സ് പാര്‍ക്ക് എന്നിവ തുറക്കാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. കൂടാതെ നോബില്‍ സ്റ്റീല്‍സുമായി 1,000 കോടി രൂപയുടെയും, ടെക്‌സ്റ്റൈല്‍ മേഖലയിലുള്ള വൈറ്റ് ഹൗസുമായി 500 കോടി രൂപയുടെയും, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറുമായി(aster dm health care) 500 കോടിയുടെയും, ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വേള്‍ഡ് 100 കോടി രൂപയുടെയും, ചരക്ക് കൈമാറ്റ കമ്പനിയായ ‘ഷറഫ്’ ഗ്രൂപ്പുമായി 500 കോടിയുടെയും നിക്ഷേപകരാറിലാണ് ഒപ്പുവച്ചതെന്ന് സ്റ്റാലിന്‍ അറിയിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആദ്യ വിദേശയാത്രയായിരുന്നു(First foreign trip) യുഎഇ സന്ദര്‍ശനം. news summary: international investment invest abroad foreign investment lulu group aster health care lulu group owner asterdm healthcare

Post a Comment

Previous Post Next Post