അച്ഛനുമായി തുടരാന്‍ താല്‍പര്യമില്ലെന്ന് മകള്‍, എങ്കില്‍ വിദ്യാഭ്യാസ- വിവാഹ ചെലവുകള്‍ ആവശ്യപ്പെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി


അച്ഛനുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹമില്ലാത്ത മകള്‍ക്ക് അദ്ദേഹത്തോട് വിദ്യാഭ്യാസ, വിവാഹ ചെലവുകള്‍ ആവശ്യപ്പെടാന്‍ അവകാശമില്ലെന്നു സുപ്രിംകോടതി.
ഹരിയാന റോത്തക്കിലെ ദമ്ബതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് മകള്‍ക്ക് അച്ഛന്‍ ചെലവിന് നല്‍കേണ്ടതില്ലെന്ന് കോടതി വിധിച്ചത്.

ദമ്ബതികളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയാത്ത വിധം ശിഥിലമായെന്നു പ്രസ്താവിച്ചുള്ള ഉത്തരവിലാണ് ഇവരുടെ മകള്‍ക്ക് വിദ്യാഭ്യാസ, വിവാഹ ചെലവുകള്‍ അവകാശപ്പെടാന്‍ കഴിയില്ലെന്ന കോടതി വിധി. 1998 ലായിരുന്നു ഇവരുടെ വിവാഹം. 20 വയസാണ് മകളുടെ പ്രായം. അച്ഛനുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മകള്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, മകളെ സഹായിക്കാന്‍ കൂടി എന്ന നിര്‍ദേശത്തോടെ കോടതി 10 ലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചു. കേസിന്റെ വിചാരണ വേളയില്‍ തന്നെ പെണ്‍കുട്ടിയുടെ ഈ നിലപാടിനെ തുടര്‍ന്ന് വിദ്യാഭ്യാസ ചെലവ് അനുവദിക്കാന്‍ കഴിയില്ലെന്നു കോടതി സൂചിപ്പിച്ചിരുന്നു.


Post a Comment

Previous Post Next Post