പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് രണ്ടു പോക്സോ കേസുകളിലായി നാലു പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേശന് അറസ്റ്റ് ചെയ്തത്.കടയില്‍ സാധനം വാങ്ങാനെത്തിയ ഏഴ് വയസ്സുകാരിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മാവിച്ചേരിയിലെ കെ.പി. അബ്ദുല്ജുനൈദ്, കുപ്പത്തെ ത്വയിബ് എന്നിവരാണ് അറസ്റ്റിലായത്. ത്വയ്യിബിന് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന് ലഭിച്ച സൂചന. പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് ത്വയ്യിബിനെ അറസ്റ്റ് ചെയ്തത്.
16കാരിയെ രണ്ടു വര്‍ഷമായി ലൈംഗികമായി ഉപയോഗിച്ചെന്ന കുറ്റത്തിനാണ് പന്നിയൂര്‍ കാരാക്കൊടിയിലെ എം. മുഹമ്മദ് മുഹാദ്, എം. സിദ്ദീഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അധ്യാപികയോട് പീഡന വിവരം പറയുകയും അവര്‍ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
four arrested for pocso