E Passport: ഇന്ത്യ ഉടന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഇ-പാസ്‌പോര്‍ട്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം


രാജ്യത്ത് ഉടന്‍ ഇ-പാസ്പോര്‍ട്ട്( e passport) അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാസ്പോര്‍ട്ടുകള്‍ ബയോമെട്രിക് ഡാറ്റയുടെ(biometric data) സുരക്ഷയും ആഗോളതലത്തില്‍ ഇമിഗ്രേറ്റണ്‍ പോസ്റ്റുകളിലൂടെ സുഗമമായ കടന്നുപോക്കും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു indian passport. ഇ-പാസ്പോര്‍ട്ടുകള്‍ ഐസിഎഒ അനുസരിച്ചുള്ളതാണെന്നും മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസില്‍ ഹാജരാക്കുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് പ്രസംഗത്തില്‍ കേന്ദ ധനകാര്യമന്ത്രി നിര്‍മല സീതാരാമനും എംബഡഡ് ചിപ്പ് ചേര്‍ന്ന ഇ-പാസ്പോര്‍ട്ടുകള്‍ 2022-23-ല്‍ ഇന്ത്യന്‍ പൗരന്മാരെ അവരുടെ വിദേശ യാത്രയില്‍ സഹായിക്കാന്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കി. ഇതോടെയാണ് എന്താണ് ഇ-പാസ്പോര്‍ട്ട് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. ഇ- പാസ്‌പോര്‍ട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം

ഇ-പാസ്പോര്‍ട്ട് എന്താണ്? പ്രവര്‍ത്തനം എങ്ങനെ?

ഒറ്റനോട്ടത്തില്‍, ഇ-പാസ്പോര്‍ട്ട് ഒരു സാധാരണ പാസ്പോര്‍ട്ട് (normal passport) പോലെയാണ്. എന്നാല്‍ ഇ-പാസ്പോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഇലക്ട്രോണിക് ചിപ്പ് (electronic chip)ആണ് പ്രധാന മാറ്റം. പുതിയ ഡ്രൈവിംഗ് ലൈസന്‍സില്‍(driving license) കാണുന്നത് പോലെയാണിത്. പേര്, ജനനത്തീയതി, വിലാസം, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിങ്ങളുടെ പാസ്പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും മൈക്രോചിപ്പിലും(micro chip) സൂക്ഷിച്ചിട്ടുണ്ട്. ഒരു യാത്രക്കാരന്റെ വിശദാംശങ്ങള്‍ വേഗത്തില്‍ പരിശോധിക്കാന്‍ മൈക്രോചിപ്പ് ഇമിഗ്രേഷന്‍ കൗണ്ടറുകളെ സഹായിക്കും. വ്യാജ പാസ്പോര്‍ട്ടുകളുടെ(fake passport) ഉപയോഗം ഇല്ലാതാക്കാനും ഒരു പരിധി വരെ ഇത് സഹായിക്കും. ചിപ്പില്‍ മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍(security feature) ഉണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.
ഒരാളുടെ പാസ്പോര്‍ട്ടിലെ ഓരോ വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശോധിക്കേണ്ടതിനാല്‍ നിലവില്‍ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍(immigration counter) ധാരാളം സമയം ചെലവഴിക്കേണ്ടിവരുന്നു. ഇ-പാസ്പോര്‍ട്ട് ഉപയോഗിച്ച്, ഇമിഗ്രേഷന്‍ കൗണ്ടറില്‍ ചെലവഴിക്കുന്ന സമയം 50 ശതമാനത്തിലധികം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബയോമെട്രിക് ഡാറ്റ എന്നാല്‍ ?

ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ ശരീരത്തില്‍ മാത്രമുള്ള ചില സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബയോമെട്രിക് ഡാറ്റ(biometric data). അത് നിങ്ങളുടെ കണ്ണുകളും വിരലടയാളവും മുഖവും മറ്റ് സവിശേഷതകളും ആണ്. ഇവ ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമാണ് biometric identification . നമ്മളില്‍ ഭൂരിഭാഗവും ദിവസവും ഉപയോഗിക്കുന്ന ബയോമെട്രിക് സാങ്കേതികവിദ്യയുടെ(bio metric technology) ഏറ്റവും സാധാരണമായ ഉദാഹരണങ്ങളിലൊന്നാണ് സ്മാര്‍ട്ട്ഫോണിന്റെ ഫിംഗര്‍പ്രിന്റ്, മുഖം തിരിച്ചറിയല്‍ സവിശേഷത biometric security. ഇ-പാസ്പോര്‍ട്ടിന്റെ കാര്യത്തില്‍, ഈ ബയോമെട്രിക് ഡാറ്റ നിങ്ങളുടെ വിരലടയാളമാകാം. പുതിയ പാസ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് സര്‍ക്കാര്‍ നിങ്ങളുടെ വിരലടയാളം സൂക്ഷിക്കുന്നു. മൈക്രോചിപ്പില്‍ സംഭരിച്ചിരിക്കുന്ന ഈ വിവരങ്ങള്‍ ഉപയോഗിച്ച്, ഏത് ഇമിഗ്രേഷന്‍ കൗണ്ടറിലും നിങ്ങളുടെ ഐഡന്റിറ്റി താരതമ്യം ചെയ്യാനും പരിശോധിക്കാനും എളുപ്പമായിരിക്കും.

എന്തൊക്കെ മാറ്റം വരും?

പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം അതേപടി തുടരും കൂടാതെ അപേക്ഷാ ഫോമിലും മാറ്റങ്ങളൊന്നും ഉണ്ടാകില്ല biometric security system. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ 36 പാസ്പോര്‍ട്ട് ഓഫീസുകളും ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കും. ട്രയല്‍ റണ്ണില്‍ സര്‍ക്കാര്‍ നല്‍കിയ ഇ-പാസ്പോര്‍ട്ട് അച്ചടിച്ച ബുക്ക്ലെറ്റുകളുടെ രൂപത്തിലായിരുന്നു. പുതിയ പാസ്പോര്‍ട്ടുകളിലെ ചിപ്പ് മുന്‍വശത്ത് സ്ഥാപിക്കും. മാത്രമല്ല, ഇ-പാസ്പോര്‍ട്ടുകള്‍ക്കായി പ്രത്യേകം അന്താരാഷ്ട്ര അംഗീകാരമുള്ള ലോഗോയുമായി (logo) ഇടം പിടിക്കും. ഇ-പാസ്പോര്‍ട്ടുകളിലെ ചിപ്പുകള്‍ ബലമേറിയതും നശിപ്പിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും biometric facial recognition. എന്നാല്‍ നിലവിലുള്ളതില്‍ നിന്ന് വലിയ രൂപ വ്യത്യാസം ഇല്ലാത്തതിനാല്‍ ഇ-പാസ്പോര്‍ട്ട് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല

Post a Comment

Previous Post Next Post