അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ഒരു ആപ്പ്

നിരോധിക്കപ്പെട്ട ഈ ആപ്പുകൾ ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഇവിടെ നോക്കുക

പ്രാദേശികമായി സംസാരിക്കുന്ന ഭാഷകൾ മനസിലാക്കുവാൻ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ ബുദ്ധിമുട്ടാറുണ്ട്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ. അറബി ഭാഷ വശമില്ലാത്തവർക്ക് ഇങ്ങനെയുള്ള രാജ്യങ്ങളിലെ ദൈനംദിനചര്യകൾ ആയാസകരമാണ്. ഗൂഗിൾ ലെൻസും സമാനമായ ആപ്പുകളും സേവനങ്ങളും ഒരുപരിധിവരെ ഇവിടെ സഹായകമാകുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്ക് അവയൊന്നും ഉപയോഗപ്രദം ആകില്ല.

മലയാളം നേരിട്ട് അറബിയിലേക്ക് വിവർത്തനം ചെയ്യുവാനും അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കിട്ടുവാനും ഉപയോഗിക്കാവുന്ന ഒരു ആപ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്

ഒരുപാട് ഫീച്ചറുകൾ ഉള്ള ഒരു നല്ല ആപ്പ് ആണ്   മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്. ടൈപ്പ് ചെയ്യാതെ തന്നെ പറഞ്ഞു കൊണ്ടും ബോർഡുകളും മറ്റും സ്കാൻ ചെയ്തും പരിഭാഷ ലഭ്യമാക്കാവുന്നതാണ്.

ആപ്പ് ഉപയോഗിച്ച് എങ്ങനെ വിവർത്തനം ചെയ്യാം?

പ്ലേ സ്റ്റോർ തുറന്ന് 'Malayalam Arabic translator' എന്ന് ടൈപ്പ് ചെയ്തോ താഴെയുള്ള ലിങ്ക് തുറന്നോ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇവിടെ നോക്കുക

https://play.google.com/store/apps/details?id=com.malayalamarabic.vivioapps


Post a Comment

Previous Post Next Post