മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നെല്ലിക്കുന്ന് സ്വദേശി ഷംസീർ ആണ് കസ്റ്റഡിയിലായത്. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു. കേസിൽ മഞ്ചേരി സ്വദേശി അബ്ദുൾ മജീദിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
തലയ്ക്ക് വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ ഇന്നലെയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അബ്ദുൾ ജലീനെ ആക്രമിക്കുകയായിരുന്നു.