പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ.
അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം അനുവദിച്ചത്. നാളെ സമയപരിധി
അവസാനിക്കാനിരിക്കെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം ആധാർ-പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രോസസ് ആവില്ലെന്നാണ് അറിയിപ്പ്. കുടാതെ ആധാറുമായി ലിങ്ക്
ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം
സാങ്കേതികപരമായി പാൻ കാർഡ് അസാധുവാകുമെന്നും അധികൃതർ വ്യക്തമാക്കി