സാധാരണയായി ഒരു വ്യക്തിക്ക് ഉത്കണ്ഠയോ സമ്മര്‍ദ്ദമോ അനുഭവപ്പെടുമ്ബോള്‍, നഖം കടിക്കാന്‍ തോന്നുന്ന മാനസിക അവസ്ഥയെ ആണ് ഒനിക്കോഫേജിയ എന്ന് പറയുന്നത്. നഖം സ്ഥിരമായി കടിക്കുന്ന അവസ്ഥ ജനിതകമായി ഉള്ളതാണോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് വലിയ ഉറപ്പൊന്നുമില്ല. ചിലപ്പോള്‍ നഖം കടിക്കുന്നത്, വൈകാരികമോ മാനസികമോ ആയ സമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. അസ്വസ്ഥതയോ ഉത്കണ്ഠയോ വിഷാദമോ ഉള്ള ആളുകളില്‍ ആണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ അഭിപ്രായത്തില്‍ ഈ സ്വഭാവമുള്ള ആളുകള്‍ നഖം കടിക്കാനുള്ള പ്രവണത ആവര്‍ത്തിച്ചു പ്രകടിപ്പിക്കും. അനാവശ്യ ചിന്തകളും പ്രേരണകളും മനസ്സിലേക്ക് വരികയും, ടെന്‍ഷന്‍ അടിച്ച് അറിയാതെ നഖം കടിച്ച് പോവുകയും ചെയ്യും.
ഒറ്റരാത്രികൊണ്ട് നിങ്ങള്‍ക്ക് ഒരു മാറ്റവും കാണാന്‍ കഴിയില്ല, എന്നാല്‍ കുറച്ച് സമയവും പരിശ്രമവും മാറ്റി വെച്ചാല്‍ ഈ ശീലം പതുക്കെ മാറ്റാന്‍ സാധിക്കും. എപ്പോഴും നിങ്ങളുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. ഇടക്കിടയ്ക്ക് കൈകള്‍ കഴുകി അണുവിമുക്തമാക്കുക. നഖങ്ങളില്‍ മൗത്ത് ഗാര്‍ഡ് പുരട്ടുക. നഖങ്ങളില്‍ നെയില്‍ പോളിഷോ കയ്പുള്ള എണ്ണയോ പുരട്ടിയാലും മതി. വിരലുകളിലോ കൈകളിലോ ഗ്ലൗസ് അണിയുക. നഖം കടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും വ്യക്തി ശുചിത്വത്തെ ബാധിക്കുമെന്നുമുള്ള ബോധം എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കുക.