Uae Stock Exchange For Expat: യുഎഇ; ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ പ്രവാസികള്‍ക്ക് വാങ്ങാനാകുമോ? വിശദ വിവരങ്ങൾ ഇപ്രകാരം

ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ)DEWA 8.06 ബില്യണ്‍ ദിര്‍ഹം വരെ സമാഹരിക്കുന്നതിനായി ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) IPO ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഐപിഒയില്‍ പരമാവധി നിക്ഷേപകരെ (investors) കൊണ്ടുവരുന്നതിനായി ഓഹരിക്ക് 2.25 ദിര്‍ഹം മുതല്‍ 48 ദിര്‍ഹം വരെയുള്ള ആകര്‍ഷകമായ വിലയാണ് നിശ്ചയിച്ചിട്ടുണ്ട്. ഈ ഓഹരികള്‍ യുഎഇയിലെ പ്രവാസികള്‍ക്കും(expat) വാങ്ങാന്‍ സാധിക്കുന്നതാണ്. ദുബായ് ഗവണ്‍മെന്റിന്റെ പിന്തുണ ദേവയ്ക്ക് ലഭിക്കുന്നതിനാല്‍, ദേവ പോലുള്ള സ്ഥിരതയുള്ള സ്റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ ചെറുകിട നിക്ഷേപകരടക്കം നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്.

യുഎഇയിലെ പ്രവാസികള്‍ക്ക് ഓഹരി വാങ്ങാന്‍ അവസരമൊരുക്കുന്ന ആദ്യത്തെ കമ്പനിയല്ല ഇത്. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് (DFM), അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (ADX) എന്നിവയുടെ സ്റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ ഏതൊരു വ്യക്തിയെയും സ്ഥാപനത്തെയും അനുവദിക്കുന്നു
പ്രവാസികള്‍ക്ക് യുഎഇ ഓഹരികള്‍ എങ്ങനെ വാങ്ങാം?
ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും നാസ്ഡാക്ക് ദുബായിയും (ഡോളറില്‍ വ്യാപാരം ചെയ്യുന്നവ) എല്ലാ രാജ്യത്തെ നിക്ഷേപകര്‍ക്കുമായി തുറന്നിരിക്കുന്നു. DFM, Nasdaq ദുബായ്-ലിസ്റ്റുചെയ്ത സെക്യൂരിറ്റികള്‍ ട്രേഡ്(security trade) ചെയ്യുന്നതിനായി ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ദുബായ് CSD-യില്‍ നിക്ഷേപക നമ്പറിന് (NIN) അപേക്ഷിക്കാം.
DFM-ല്‍ ട്രേഡ് ചെയ്യാന്‍ താല്‍പ്പര്യമുള്ള നിക്ഷേപകര്‍ക്ക് DFM ആപ്പ് വഴിയും DFM-ന്റെ വെബ്സൈറ്റ് വഴിയും നിക്ഷേപക നമ്പറിനായി അപേക്ഷിക്കാം. അവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും രജിസ്റ്റര്‍ ചെയ്യാനും യുസര്‍നൈയിമും പാസ്വേഡും നേടാനും കഴിയും. എസ്എംഎസിലൂടെ നിക്ഷേപകന് നിക്ഷേപക നമ്പര്‍ ലഭിക്കും. അല്ലെങ്കില്‍, നിക്ഷേപകര്‍ക്ക് നിക്ഷേപക നമ്പര്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ നേരിട്ട് പോയി സമര്‍പ്പിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് DFM ലൈസന്‍സുള്ള ബ്രോക്കറേജിനെ(brokarge) സമീപിക്കാനും കഴിയും. നിക്ഷേപക നമ്പര്‍ അഭ്യര്‍ത്ഥന ഫോം പൂരിപ്പിച്ച് പിന്തുണയ്ക്കുന്ന രേഖകള്‍ അറ്റാച്ചുചെയ്യുമ്പോഴാണ് നിക്ഷേപക നമ്പര്‍ ലഭിക്കുക.

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് (എഡിഎക്സ്) ADX ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും, നിക്ഷേപകര്‍ക്ക് സാഹ്മി ഡിജിറ്റല്‍ പ്ലാറ്റ്ഫോം (digital platform)(എമിറേറ്റ്‌സ് ഐഡി കാര്‍ഡ് ഉടമകള്‍ക്കായി), അംഗീകൃത ബ്രോക്കറേജ് സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസുകള്‍ (customer care office) വഴി നിക്ഷേപക നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷിക്കാം. ADX-ല്‍ അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിഗത നിക്ഷേപകര്‍ എമിറേറ്റ്സ് ഐഡി കാര്‍ഡും(emirate id card) ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പൂരിപ്പിച്ച ഫോമും സമര്‍പ്പിക്കേണ്ടതുണ്ട്.
പ്രവാസികള്‍ക്കിടയിലെ ജനപ്രിയ ഓഹരികള്‍

പ്രവാസികള്‍ക്കും (expat)വിദേശ നിക്ഷേപകര്‍ക്കും ഇടയില്‍ ഡിഎഫ്എം DFM വളരെ ജനപ്രിയമാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, വിദേശ നിക്ഷേപകരാണ്(foreign investors) ട്രേഡിംഗ് വോളിയത്തിന്റെ 46 ശതമാനവും. സൂചികയുടെ മൊത്തം വിപണി മൂലധനത്തിന്റെ 23 ശതമാനം മൂല്യമുള്ള ഓഹരികളും വിദേശ നിക്ഷേപകരാണ് സ്വന്തമാക്കിയത്. 2013 ല്‍ ഇത് 13 ശതമാനവുമായിരുന്നു. നിലവില്‍ 206 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ DFM-ല്‍ ഉണ്ട്.
വിദേശ നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റിന് ദുബായ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ (dubai market capitalization) 21 ശതമാനം വിഹിതമുണ്ടെങ്കില്‍, സാമ്പത്തിക മേഖലയുടെ 55 ശതമാനവും ഉണ്ട്. അതിനാല്‍ സ്ഥിരമായി, എമിറേറ്റ്‌സ് എന്‍ബിഡി(emirate NBD), എമാര്‍ പ്രോപ്പര്‍ട്ടീസ്, ദുബായ് ഇസ്ലാമിക് ബാങ്ക് (dubai islamic bank), എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍ (du) എന്നിവയാണ് സ്വദേശി, വിദേശി നിക്ഷേപകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ഓഹരികള്‍. എമാര്‍, അംലാക്ക്, ദെയാര്‍, ഡിഎഫ്എം, ഒമാന്‍ ഇന്‍ഷുറന്‍സ് കമ്പനി, എയര്‍ അറേബ്യ (air arabia), എമിറേറ്റ്‌സ് എന്‍ബിഡി എന്നിവ ദുബായ് ഓഹരി വിപണിയില്‍ ഏറ്റവും കൂടുതല്‍ ട്രേഡ് ചെയ്യപ്പെടുന്ന ഓഹരികളാണ്. 

പ്രവാസികള്‍ എന്തിന് നിക്ഷേപിക്കണം
സ്വകാര്യ ഉടമസ്ഥതയിലുള്ള നിരവധി കുടുംബ ഗ്രൂപ്പുകളെയും ദേവയെയും മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയും ഐപിഒയ്ക്ക് (IPO)പോകാന്‍ യുഎഇ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നത് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വലിയ വളര്‍ച്ച ഉണ്ടാക്കി തരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) – ദുബായ് ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ അനുരാഗ് ചതുര്‍വേദി പറഞ്ഞു.
യൂറോപ്പിലെയും യുഎസിലെയും മറ്റ് പൂരിത വിപണികളിലെയും മുഖ്യധാരാ സമ്പദ്വ്യവസ്ഥകളില്‍ നിന്ന് മാറി ആഗോള നിക്ഷേപകര്‍(global investors) യുഎഇയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഐപിഒയുടെ പ്രാരംഭ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വളര്‍ന്നുവരുന്ന വിപണികളില്‍ നിക്ഷേപിക്കുമെന്നും ചതുര്‍വേദി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, നിക്ഷേപകര്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നിക്ഷേപ മേഖല(investing sector), സുരക്ഷ, കാലാവധി എന്നിവയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DFM, ADX എന്നിവയില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ഘട്ടങ്ങളിതാ
ഘട്ടം 1: നിക്ഷേപക നമ്പറിനായുള്ള രജിസ്‌ട്രേഷന്‍ (NIN)
ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന നിക്ഷേപക നമ്പര്‍ ഫോം പൂരിപ്പിക്കുക
പാസ്പോര്‍ട്ട്, ഫാമിലി ബുക്ക് (യുഎഇ പൗരന്മാര്‍), റസിഡന്‍ഷ്യല്‍ വിസ (യുഎഇ നിവാസികള്‍), യുഎഇ ദേശീയ ഐഡി (യുഎഇ നിവാസികള്‍) തുടങ്ങിയ ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.
രേഖകള്‍ ഓണ്‍ലൈനായി http://www.dfm.ae/ ല്‍ സമര്‍പ്പിക്കുക അല്ലെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, CSD ക്ലയന്റ് സര്‍വീസസ് അഫയേഴ്സ് ഡെസ്‌ക് അല്ലെങ്കില്‍ ലൈസന്‍സുള്ള DFM അല്ലെങ്കില്‍ Nasdaq ബ്രോക്കര്‍ വഴിയും സമര്‍പ്പിക്കാം

അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍ തല്‍ക്ഷണം സൗജന്യമായി NIN ലഭിക്കുന്നതാണ്
ഘട്ടം 2: ഒരു ബ്രോക്കറെ സമീപിക്കുക
നിങ്ങള്‍ക്ക് NIN ലഭിച്ചുകഴിഞ്ഞാല്‍, DFM അല്ലെങ്കില്‍ ADX-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ബ്രോക്കറേജ് സ്ഥാപനം സമീപിക്കുക
ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കുക
ഘട്ടം 3: വ്യാപാരം
NIN, ട്രേഡിംഗ് അക്കൗണ്ട് (trading account)എന്നിവ ലഭിച്ച ശേഷം, ലൈസന്‍സുള്ള ഒരു ബ്രോക്കറുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും തുടങ്ങാം.
ഘട്ടം 4: ട്രാക്ക്
ബ്രോക്കര്‍ നല്‍കുന്ന ക്രെഡന്‍ഷ്യലുകള്‍(credentials) ഉപയോഗിക്കുക, ഓണ്‍ലൈനില്‍ സ്റ്റോക്കുകള്‍ ട്രാക്ക് ചെയ്യുക.

ദുബായില്‍ ലിസ്റ്റുചെയ്തിട്ടുള്ള മുന്‍നിര സ്ഥാപനങ്ങളും വിദേശ ഉടമസ്ഥതയിലുള്ള കമ്പനിയും, എത്ര വിദേശ ഉടമസ്ഥതയാണ് അനുവദിച്ചിരിക്കുന്നത് എന്നറിയാം
എമാര്‍ 49%
എമിറേറ്റ്‌സ് എന്‍ബിഡി ബാങ്ക് 40%
മഷ്രെഖ് ബാങ്ക് 49%
എയര്‍ അറേബ്യ 40%
ഡു 49%
ഷുവ 49%
തബ്രീദ് 49%
യൂണിയന്‍ പ്രോപ്പര്‍ട്ടികള്‍ 49%
ദുബായ് ഇസ്ലാമിക് ബാങ്ക് 40%
DFM 49%
അബുദാബിയില്‍ ലിസ്റ്റുചെയ്തിട്ടുള്ള മുന്‍നിര സ്ഥാപനങ്ങളും വിദേശ ഉടമസ്ഥാവകാശ കമ്പനിയും എത്ര വിദേശ ഉടമസ്ഥതയാണ് അനുവദിച്ചിരിക്കുന്നത് എന്നറിയാം
ഫസ്റ്റ് അബുദാബി ബാങ്ക് 40%
അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് 40%
അബുദാബി ഇസ്ലാമിക് ബാങ്ക് 40%
അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ് 25%
ബാങ്ക് ഓഫ് ഷാര്‍ജ 30%
ഷാര്‍ജ ഇസ്ലാമിക് ബാങ്ക് 40%
RAK ബാങ്ക് 40%
അബുദാബി തുറമുഖ കമ്പനി 49%
അഡ്നോക് ഡിസ്ട്രിബൂഷന്‍ 49%
എത്തിസലാത്ത് 49% news summary: dubai stock exchange

Post a Comment

Previous Post Next Post