വയറ് ചാടുന്നുണ്ടോ? കരിഞ്ചീരകം ഇങ്ങനെ ഉപയോഗിക്കൂ..


വയറ് ചാടുന്നത് ഇന്ന് ഭൂരഭാ​ഗം പേരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അമിത വണ്ണം ഇല്ലാത്തവര്‍ക്കും വയറ് ചാടുന്നത് കാണാം.

വിസറല്‍ ഫാറ്റാണ് ഇത്തരത്തില്‍ വയറ് ചാടാന്‍ കാരണമാകുന്നത്. വയറില്‍ പെട്ടെന്ന് കൊഴുപ്പ് അടിഞ്ഞ് കൂടും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പിന്നീട് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വയറ് ചാടുന്നതിന് പരിഹാരമായി പല വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു പരിഹാരമാണ് കരിഞ്ചീരകം.

ധാരാളം ആ​രോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് കരിഞ്ചീരകം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും കരിഞ്ചീരകം വളരെ നല്ലതാണ്. കരിഞ്ചീരകം വറുത്ത് പൊടിച്ചതും ചെറുതേനും ചേര്‍ത്ത് കഴിക്കുന്നത് വയര്‍ കുറയാന്‍ നല്ലതാണ്. തേന്‍ സ്വാഭാവിക മധുരമാണ്. അതിനാല്‍ തന്നെ നിരവധി ആരോ​ഗ്യ ​ഗുണങ്ങള്‍ ഉള്ള ഒന്നാണ് തേന്‍. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഓര്‍മ ശക്തി മികച്ചതാക്കുന്നതിനും തേന്‍ നല്ലതാണ്.

തേനില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. കരിഞ്ചീരകം വറുത്ത് പൊടിച്ചതും ചെറുതേനും മിശ്രിതമാക്കി ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ കഴിക്കുന്നത് വയറ് കുറയ്ക്കാന്‍ നല്ലതാണ്. ഈ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും. ​ഗ്യാസ്, അസഡിറ്റി, അള്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കരിഞ്ചീരകം മികച്ച പരിഹാരമാണ്. ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കാനും കരിഞ്ചീരകം സഹായിക്കും. കരിഞ്ചീരകം വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നത് വളരെ നല്ലതാണ്.

Post a Comment

Previous Post Next Post