emirates id api : പുതിയ എമിറേറ്റ്സ് ഐഡിയുടെ 5 സവിശേഷതകൾ


യുഎഇയിൽ റസിഡന്‍സി വിസ സ്റ്റിക്കറിന് പകരം എമിറേറ്റ് ഐഡിയുടെ ഉപയോഗം പ്രാബല്യത്തില്‍ വന്നു. പാസ്പോര്‍ട്ടില്‍ യുഎഇയുടെ റസിഡന്‍സി വീസ സ്റ്റിക്കറുകള്‍ പതിക്കുന്നതിന് പകരം എമിറേറ്റ്സ് ഐഡിയില്‍ പ്രത്യേക സ്റ്റിക്കറാണ് ഇനി പതിക്കുക. പുതിയ ഈ നടപടി പ്രവാസികള്‍ക്ക് ഏറെ ഗുണപ്രദമായ ഒന്നാണ്. എമിറേറ്റ്സ് ഐഡിയുടെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം…

ഐസിഎയുമായുള്ള ഇ-ലിങ്ക് സിസ്റ്റം വഴി ഐഡിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായിക്കാം.ഉയർന്ന നിലവാരമുള്ള കാർഡിന് പത്ത് വർഷത്തിൽ മുകളിൽ സേവന കാലവധിയുണ്ട്. പോളികാർബണേറ്റ് ഉപയോഗിച്ചാണ് കാർഡ് നിർമ്മിച്ചിരിക്കുന്നത്.ഏകീകൃത 3D ഫോട്ടോ: ലേസർ പ്രിന്റിംഗ് ഫീച്ചർ ഉടമയുടെ ജനനത്തീയതി ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യാം.മികച്ച സാങ്കേതിക സവിശേഷതകളാണ് കാർഡിനുള്ളത്: കാർഡിന്റെ ചിപ്പിന് ഉയർന്ന ശേഷിയും നോൺ-ടച്ച് ഡാറ്റ റീഡിംഗ് സവിശേഷതകളും ഉണ്ട്.
അധിക ഫീൽഡുകളും കോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ വിവരങ്ങളിൽ പ്രൊഫഷണൽ ഡാറ്റ, ഇഷ്യു ചെയ്യുന്ന അതോറിറ്റി, പോപ്പുലേഷൻ ഗ്രൂപ്പ് എന്നിവ നൽകിയട്ടുണ്ട്

അതോറിറ്റിയുടെ ആപ്പ് വഴി ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് ഐസിഎ നേരത്തെ പുറത്തിറക്കിയിരുന്നു. എമിറേറ്റ്സ് ഐഡി എന്നത് ICA നൽകുന്ന ഒരു തിരിച്ചറിയൽ കാർഡാണ്, ഇത് എല്ലാ യുഎഇ പൗരന്മാർക്കും താമസക്കാർക്കും നിയമപരമായ ആത്യാവശ്യമുള്ളതാണ്. കഴിഞ്ഞ വർഷം നവംബറിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് എമിറാത്തി പാസ്‌പോർട്ടുകൾക്കും എമിറേറ്റ്‌സ് ഐഡികൾക്കുമുള്ള പുതിയ ഡിസൈനുകൾ ആദ്യമായി പ്രഖ്യാപിച്ചത്

ഐഡന്റിറ്റി തട്ടിപ്പിനെ തടയുന്നതിനും യാത്രാ രേഖകളിൽ ദേശീയ അന്തർദേശീയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ വിഷ്വൽ, ഇലക്ട്രോണിക് സുരക്ഷാ ഫീച്ചറുകൾ പുതിയ ഐഡന്റിറ്റി ഡോക്യുമെന്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post