കോഴിക്കോട്: സംസ്ഥാനത്തെ വിഷുക്കാല മദ്യ വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഇത്തവണ. വിഷുത്തലേന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വില്‍പ്പന റകാര്യമായി നടന്നിരുന്നില്ല.
2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വില്‍പനയാണ് ഇതിനുമുമ്ബ് നടന്ന ഉയര്‍ന്ന കച്ചവടം. ഈ റെക്കോര്‍ഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വില്‍പ്പന.
ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂര്‍ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂര്‍ 60.85 ലക്ഷത്തിന്റെയും മദ്യം വിറ്റു.
Tags
beverages