പരിയാരം ∙ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത പ്രദേശത്തെ കിണറുകൾ പകുതി ദേശീയപാത വികസന സ്ഥലത്തും മറുപാതി വീട്ടുപറമ്പിലും. മരിയപുരം ദേശീയപാതയോരത്തെ രണ്ട് സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ കിണറുകളാണു പകുതി ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത വീട്ടുപറമ്പിലും ഉളളത്. ഇപ്പോഴും കിണർ ഉപയോഗിക്കുന്നുണ്ട്. വീടിനോട് ചേർന്ന ഭാഗം മണ്ണ് എടുക്കാത്ത നിലയിലുമാണ്. കിണറിന്റെ ഒരു ഭാഗത്ത് പാതയുടെ നവീകരണത്തിനായി 15 അടിയോളം താഴ്ചയിൽ മണ്ണ് എടുത്തിട്ടുണ്ട്.