2014 ലെ ലോകസിതരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം പന്നിയൂർ പള്ളിവയൽ ഗവ: എൽ പി സ്കൂളിനു മുന്നിൽ കുട്ടംകൂടി നിന്ന് CPM - ലീഗ് പ്രവർത്തകർ തമ്മിൽ കല്ലേറ് നടത്തുന്നുണ്ടെന്ന വിവരം ലിഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് അഡീഷണൽ എസ് ഐ പി. രാമചന്ദ്രൻ എന്നിവരെയും കൂടെ ഉണ്ടായിരുന്ന പോലീസുകാരെയും മുസ്ലീം ലീഗ് പ്രവർത്തകർ തടഞ്ഞ് വെച്ച് വെള്ളം നിറച്ച ബോട്ടിൽ കൊണ്ടും കരിങ്കല്ലുകൊണ്ടും എറിഞ്ഞ് പരിക്കേല്പിക്കുകയും കൃത്യനിർവഹണത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ പേരിൽ
തളിപ്പറമ്പ പോലീസ് കേസ്സെടുത്തത്.
സംഭവത്തോടനുബന്ധിച്ച് വമ്പിച്ച പോലീസ് സന്നാഹം സംഘർഷ സ്ഥലത്ത് എത്തുകയും ലാത്തി ചാർജും ഗ്രൈനേഡ് പ്രയോഗിച്ചുമാണ് കൂട്ടം കൂടി നിന്നവരെ പോലീസ് പിരിച്ചുവിട്ടത്. സംഭവത്തിൽ അഡീ. എസ് ഐ അടക്കം 4 പോലീസ്കാർക്ക് പരിക്ക് പറ്റിയിരുന്നു. 2014 ൽ ആരംഭിച്ച കേസിൽ 2019 ലാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.
വിചാരണയ്ക്ക് ശേഷം കേസ് കൃത്യമായി തെളിയിക്കാൻ പ്രോസിക്യൂഷൻ സാധിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കേസിലെ പ്രതികളായ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുകണ്ടം, വൈറ്റ്ഗാർഡ് ജില്ലാ ക്യാപ്റ്റൻ സെയ്യിദ് പന്നിയൂര്, മുഹമ്മദ് ഫാറൂഖ്, ജാബിർ പൂവും, നിസാർ സി.പി. അബ്ദുള്ള ബത്താലി എന്നിവരെ കുറ്റക്കാരെല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യൽ 1-ാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. സക്കരിയ്യ കായൽ ഹാജരായി.