പരിയാരം പഞ്ചായത്തിലെ പരിയാരത്തുള്ള പി.എച്ച് സി 1 .5 ഏക്കർ സ്ഥലം ഉള്ള വാഹന സൗകര്യം ഉള്ള എല്ലാം കൊണ്ടും അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അതൊക്കെ കാറ്റിൽ പറത്തി ഏകാതി പത്യ നിലപാടിന്റെ ഭാഗമായി കഷ്ടിച്ച് 50 സെന്റ് മാത്രം ഉള്ള യാതൊരു സൗകര്യവും ഇല്ലാത്ത മാവിച്ചേരിയിൽ ഉള്ള സബ് സെൻറ്റർ പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർമാർ പി.വി.സജീവൻ ,പി.വി.അബ്ദുൽ ഷുക്കൂർ ,കെ.പി.സല്മത്ത് എന്നിവർ സന്ദർശിച്ചു .
.പ്രവർത്തന രഹിതമായ രീതിയിൽ തികച്ചും നശിച്ചു കൊണ്ടിരിക്കുന്ന കെട്ടിടമാണെന്നു മാത്രമല്ല. ആഴ്ചയിൽ ഒരു ദിവസം എങ്കിലും പ്രവർത്തിക്കേണ്ട സബ് സെന്റർ തുറന്ന് പ്രവർത്തികാത്ത ഒരുപാട് നാളുകൾആയി എന്ന് പ്രദേശ വാസികൾ മെമ്പർ മാരോട് പങ്ക് വെച്ചു ജനവാസം കുറഞ്ഞ പൊതുജനങ്ങൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത പ്രദേശത്ത് കുടുംബാരോഗ്യ കേന്ദ്രം കൊണ്ട് വരുന്ന തീരുമാനം റദ്ദ് ചെയ്യണമെന്ന് മെമ്പർമാർ ആവശ്യപ്പെട്ടു.
Tags
politics