പരിയാരത്ത് പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു* പരിയാരം സ്വദേശി ഷിയാസിനാണ് വെട്ടേറ്റത്. പ്രതിയായ അബ്ദുൾ നാസർ ഒളിവിൽ


കണ്ണൂർ: പരിയാരം കോരൻപീടികയിൽ പിതാവിന്റെ വെട്ടേറ്റ് മകനെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിയാരം കോരൻപീടിക മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഷിയാസിനാണ് (19) പരിക്കേറ്റത്. പിതാവ് അബ്ദുൾ നാസർ ഞായറാഴ്ച്ച പുലർച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലിൽ പരിക്കേറ്റ യുവാവിനെ അയൽവാസികൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചുനാളായി പിതാവും മകനും തമ്മിൽ നടക്കുന്ന കുടുംബവഴക്കിന്റെ ഭാഗമാണ് സംഭവമെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. മകനെ വെട്ടിയ ശേഷം സ്ഥലംവിട്ട  അബ്ദുൾ നാസറിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച്ച രാത്രി ഷിയാസിന്റെ മാതാവ് തിരുവട്ടൂർ മഖാം ഉറൂസിന് പോയി പുളിയൂലിലെ ഉമ്മാമയുടെ വീട്ടിൽ താമസിച്ചതിനാൽ പിതാവും മകനുമാണ് വീട്ടിലുണ്ടായിരുന്നത്.
നാലരയോടെ വൈദ്യുതി പോയപ്പോൾ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുൾ നാസർ വെട്ടുകയായിരുന്നു. പത്തിലേറെ വെട്ടേറ്റ ഷിയാസിന്റെ നില ഗുരുതരമാണ്. കൈയ്ക്കും കാലുകൾക്കുമാണ് പരിക്കേറ്റത്. സംഭവം നടന്ന മുറിയിൽ രക്തം തളംകെട്ടിക്കിടക്കുകയാണ്. പൂമംഗലം സ്വദേശിയാണ് അബ്ദുൾ നാസർ. ഇയാൾക്കായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post