Smart phone usage; എന്ത്….ജോലിക്കിടെ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതോ; പുതിയ പഠനഫലം പുറത്ത്


Smart phone usage;ജോലി സ്ഥലത്ത് തൊഴിലാളികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് മിക്ക തൊഴില്‍ സ്ഥാപനങ്ങളിലും നിരോധനമോ, നിയന്ത്രണമോ ഉണ്ട്. തൊഴിലാളികളുടെ ജോലിയെ ബാധിക്കുമെന്നും തൊഴില്‍ പ്രകടനത്തെ മോശമായി ബാധിക്കുമെന്നുമൊക്കെ പറഞ്ഞാണ് പല കമ്പനികളും തങ്ങളുടെ തൊഴില്‍ ഇടങ്ങളില്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.എന്നാല്‍ ജോലിക്കിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം തൊഴില്‍ പ്രകടനം വര്‍ദ്ധിക്കുകയും, സമ്മര്‍ദം കുറയുകയുമാണ് ചെയ്യുന്നതെന്നാണ് പുതിയ പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഗാല്‍വെ,മെല്‍ബെണ്‍ എന്നീ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് തൊഴിലിടത്തിലെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള ഈ വ്യത്യസ്ഥ കണ്ടെത്തലുകള്‍.ഒരു രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂറോപ്യന്‍ ശാഖയിലാണ് ഗവേഷണവും പ്രായോഗിക പരീക്ഷണങ്ങളും നടത്തിയത്. ഗാല്‍വേ സര്‍വകലാശാലയിലെ പ്രഫസര്‍ ഇയോണ്‍ വീലന്‍(Eoin Whelan)ആയിരുന്നു പഠനത്തിനു നേതൃത്വം നല്‍കിയത്.

ഫാര്‍മ കമ്പനിക്കുള്ളിലെ അടഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാണ് പഠനം സംഘടിപ്പിക്കപ്പെട്ടത്.
ഫാര്‍മ കമ്പനിക്കുള്ളിലെ അടഞ്ഞ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പുറംലോകത്തുനിന്നു വിച്ഛേദിക്കപ്പെട്ടതുപോലെയായിരുന്നു അതുവരെ.ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാത്രമെ കമ്പനിക്കുള്ളിലേക്കു ഫോണ്‍ കൊണ്ടുവരാനുള്ള അനുവാദം നല്‍കിയിരുന്നുള്ളൂ. അതിനാല്‍ത്തന്നെ നിരോധനത്തില്‍ ജീവനക്കാര്‍ അതൃപ്തി പ്രകടിപ്പിചSmart Smart p
ജോലി സമയത്തു ഫോണ്‍ അനുവദിക്കാത്ത നയത്തില്‍ നിന്നു മിതമായി അനുവദിക്കുന്ന നയത്തിലേക്കു കമ്പനി ഗവേഷണ സമയത്തു മാറാന്‍ തീരുമാനിച്ചു. ഫോണ്‍ നിരോധനം നീക്കിയപ്പോള്‍ ജോലിക്കാരുടെ മാനസികാവസ്ഥയിലും പ്രകടനത്തിലും സുപ്രധാനമായ ചില മാറ്റങ്ങള്‍ കണ്ടെത്തി.ഫോണ്‍ നിരോധനം നീക്കിയപ്പോള്‍ തൊഴിലാളികള്‍ തങ്ങളുടെ പങ്കാളികളോടും സുഹൃത്തുക്കളോടും സംസാരിക്കുകയും അതുവഴി സമ്മര്‍ദം കുറയുകയും ചെയ്യും, കൂടാതെ ജോലി ചെയ്യുമ്പോള്‍ ശാരീരികമായും മാനസികമായും തളരുന്നത് ഒഴിവാക്കാനും ഫോണ്‍ ഉപയോഗം സഹായിക്കും.
തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാന്‍ സഹായിക്കുമെന്നും ഗവേഷണത്തില്‍ ഉള്‍പ്പെട്ട സര്‍വ്വകലാശാലകള്‍ വിശ്വസിക്കുന്നു. തൊഴില്‍ ഇടങ്ങളില്‍ ഫോണ്‍ നിരോധനം പോലുള്ളവ ഒഴിവാക്കിക്കൊണ്ട്, ജോലി സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കുന്നതിന് ഒരു പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്താനാണ് തൊഴില്‍ദാതാക്കള്‍ക്ക് പഠനം നടത്തിയ ഗവേഷകര്‍ നിര്‍ദേശം നല്‍കുന്നത്

Post a Comment

Previous Post Next Post