പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ഗ്രൂപ്പ് യോഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്നലെ രാത്രിയാണ് കണ്‍ന്റോന്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ശബരീനാഥ്, കെ പി ശ്രീകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പുനസംഘടന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റിനെ ആളെ അയച്ചുള്ള പരിശോധനയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു കെ സുധാകരന്റെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.വിഡി സതീശന്റെ സാന്നിധ്യത്തില്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം എം വാഹിദ്, വി എസ് ശിവകുമാര്‍, കെഎസ് ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറല്‍ സെക്രട്ടറി കെപി ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് ഈ സമയം ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.എന്നാല്‍ നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നാണ് വീട്ടില്‍ കൂടിയവരുടെ പ്രതികരണം. ' വെറുതെ ഒന്ന് ഇരുന്നതാണ്' എന്നായിരുന്നു നേതാക്കളുടെ വിശദീകരണം. പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാന്‍ എത്തിയതായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കാന്‍ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം.കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ പല കോണിലും ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാകുന്നു എന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് പുനസംഘടനാ പട്ടിക വരാനിരിക്കെ കോട്ടയത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലാണ് പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പും ഡിസിസി പുനസംഘടനയും ലക്ഷ്യംവെച്ചാണ് രഹസ്യ യോഗം ചേര്‍ന്നത് എന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയെങ്കിലും, ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.