ന്യൂഡല്‍ഹി: ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ യു.ജി.സി.
നെറ്റ് ജൂണ്‍ രണ്ടാംവാരം നടക്കും. 82 മാനവിക വിഷയങ്ങളിലായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്കായി നാഷണല്‍ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.
2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒന്നിച്ചുചേര്‍ത്താണ് ജൂണില്‍ നടത്തുക. രാവിലെ 9 മണിമുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 6 വരെയുമായി രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. മേയ് 20 രാത്രി 11.30വരെ അപേക്ഷിക്കാം. 30 വൈകീട്ട് അഞ്ചുവരെ ഫീസടയ്ക്കാം.
അപേക്ഷാ ഫീസ്: ജനറല്‍-1100 രൂപ, ഇ.ഡബ്ല്യു.എസ്,ഒ.ബി.സി(നോണ്‍ക്രീമിലെയര്‍)-550 രൂപ, തേഡ് ജെന്‍ഡര്‍-275 രൂപ
അപേക്ഷാഫോമിലെ തെറ്റുകള്‍ തിരുത്താന്‍ 21 മുതല്‍ 23 വരെ അവസരമുണ്ടാകും. പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ: https://ugcnet.nta.nic.inഅല്ലെങ്കില്‍ http://www.nta.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.