നാനൂറ് രൂപ കൂലിയിൽ ജോലി തരാമെന്ന് വ്യാപാരി; തനിക്കൊപ്പം വന്നാൽ ദിവസം രണ്ടായിരം രൂപ തരാമെന്ന് ഭിക്ഷക്കാരൻ

തിരുപ്പൂര്‍: ഭിക്ഷ യാജിച്ച്‌ തന്റെ സ്ഥാപനത്തിലെത്തിയ ആള്‍ക്ക് നാനൂറു രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്‌സ് കടയില്‍ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി.
എന്നാല്‍ ഭിക്ഷക്കാരന്റെ മറുപടി കേട്ട വ്യാപാരി ഞെട്ടി ! തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നായിരുന്നു ഭിക്ഷക്കാരന്റെ ഓഫര്‍. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

കഴിഞ്ഞ ദിവസമാണ് ഈ സംഭവവം നടന്നത്. ഭിക്ഷക്കാരന്‍ പണം യാജിച്ച്‌ വ്യാപാരിയുടെ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. ഇയാളെ കണ്ട വ്യാപാരി ആളോട് കൈകാലുകളും നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണു ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടേ എന്നും വ്യാപാരി ചോദിച്ചു. തന്റെ സൈക്കിള്‍ സ്പെയര്‍ പാര്‍ട്‌സ് കടയില്‍ ദിവസം 400 രൂപ കൂലിയില്‍ ജോലിയും വാഗ്ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി.

യാചകന്റെ വാക്കുകള്‍ ഇങ്ങനെ: 'ഭിക്ഷ നല്‍കുന്നുണ്ടോ ഇല്ലയോ എന്നു പറയുക. അല്ലാതെയുള്ള ചര്‍ച്ച വേണ്ട. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം?. ദിവസവും ഭിക്ഷ യാചിച്ച്‌ രണ്ടായിരം രൂപയിലധികം സമ്ബാദിക്കുന്നുണ്ട്. വേണമെങ്കില്‍ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്ബളം നല്‍കാം'. ഭിക്ഷക്കാരന്റെ മറുപടി കേട്ട് വ്യാപാരിയും സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരും അമ്ബരന്നു.

വലിയ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ എത്തിക്കുന്ന ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപാരിക്ക് യാചകന്‍ നല്‍കിയ ഓഫറില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണു ഭിക്ഷാടനത്തിനെതിരെ ശബ്ദിക്കുന്നവര്‍ പറയുന്നത്. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനിലും ഭക്ഷണ ശാലകള്‍ക്കു മുന്നിലും എല്ലായിടത്തും ഇവരെ കാണാം. ആരാധനാലയങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്നു പറയുന്നു.


Post a Comment

Previous Post Next Post